ലോകമെങ്ങും ക്രിസ്മസ് ആഘോഷങ്ങളുടെ ആരവങ്ങളാണ്. ക്രിസ്മസ് ട്രീയും പുൽക്കൂടുമൊക്കെ ഒരുങ്ങിക്കഴിഞ്ഞു.
അതിനിടെ ബംഗളൂരുവിലെ ഫീനിക്സ് മാളിൽ ഒരുക്കിയിരിക്കുന്ന ക്രിസ്മസ് ട്രീ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ഇതിന്റെ ഉയരവും ഭംഗിയുമാണ് ആളുകളെ ആകർഷിക്കുന്നത്.
നൂറ് അടിയാണ് (30.48 മീറ്റർ) ട്രീയുടെ ഉയരം. ഇന്ത്യയിൽ ഇതുവരെ നിർമിച്ചതിൽ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീ ആണിതെന്നു പറയുന്നു.
വൈദ്യുത ദീപാലങ്കാരങ്ങളാൽ മിന്നിത്തിളങ്ങുന്ന ഈ ക്രിസ്മസ് ട്രീ കാണാനും ചിത്രങ്ങളെടുക്കാനും നൂറുകണക്കിന് ആളുകളാണ് മാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 75 അടി ഉയരമുള്ള ക്രിസ്മസ് ട്രീ 2019ൽ ഈ മാളിൽ ഒരുക്കിയിരുന്നു.