സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായ സംഭവങ്ങൾ നമ്മൾ പലപ്പോഴും കാണാറുണ്ട്. അടുത്തിടെ വൈറലായ ഇൻസ്റ്റാഗ്രാം റീലിൽ, വിശന്നിരിക്കുന്ന ഒരു കുടുംബത്തിന് റെസ്റ്റോറന്റിൽ നിന്ന് യുവാവ് ഭക്ഷണം വാങ്ങി നൽകുന്നതായി കാണിക്കുന്നു. വീഡിയോയ്ക്കൊപ്പം പ്രചോദനാത്മകമായ ഒരു സന്ദേശവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
കണ്ടെന്റ് ക്രിയേറ്ററായ മുഹമ്മദ് ആഷിക് എന്ന യുവാവ് ഒരു കുടുംബത്തോടൊപ്പം റെസ്റ്റോറന്റിൽ ഇരിക്കുകയാണ്. തുടർന്ന് അവർ ആവശ്യപ്പെട്ടത് അനുസരിച്ച് മസാല ദോശ, ഗോബി ഫ്രൈഡ് റൈസ്, പനീർ ഫ്രൈഡ് റൈസ് എന്നിവയ്ക്ക് ഓർഡർ നൽകുന്നു.
ഭക്ഷണം എത്തിയ ശേഷം കുടുംബം വളരെ സന്തോഷത്തോടെ അത് ആസ്വദിച്ച് കഴിച്ചു. പെൺകുട്ടികളിൽ ഒരാളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതും വീഡിയോയിൽ കാണാം. വ്ലോഗർ കുട്ടികളിൽ ഒരാൾക്ക് ഭക്ഷണം വായിൽവച്ച് നൽകുന്നുണ്ട്.
പിന്നീട്, അദ്ദേഹം അവരോടൊപ്പം ഒരു ഓട്ടോറിക്ഷയ്ക്ക് അടുത്തേക്ക് പോകുകയും അവരുടെ യാത്രയ്ക്കുള്ള പണം നൽകുകയും ചെയ്യുന്നു.
‘വിശക്കുന്ന ഒരാൾക്ക് നിങ്ങൾ ഭക്ഷണം നൽകുമ്പോൾ നിങ്ങൾ അവർക്ക് ഭക്ഷണത്തിനപ്പുറം പ്രതീക്ഷയും നൽകുന്നു. ആവശ്യമുള്ള ഒരാൾക്ക് ഭക്ഷണം നൽകുക എന്നതിലൂടെ ഭക്ഷണം മാത്രല്ല യാത്രയിൽ അവർ ഒറ്റയ്ക്കല്ല എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് നൽകുന്നതും’ എന്ന സന്ദേശവും അടിക്കുറിപ്പായി നൽകിയിട്ടുണ്ട്.
വീഡിയോ ഇതുവരെ 1.2 മില്യണിലധികം വ്യൂസ് നേടി. മുഹമ്മദ് ആഷികിന് അഭിനന്ദനത്തിന്റെയും പ്രശംസയുടെയും അഭിപ്രായങ്ങൾ കൊണ്ട് കമന്റ് നിറഞ്ഞിരിക്കുകയാണ്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക