തിരുവനന്തപുരം: കോൺഗ്രസ് മാർച്ചിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കറുത്ത വസ്ത്രമണിഞ്ഞ് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ പ്രതിഷേധം.
തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിന് സമീപമാണ് ചാണ്ടി ഉമ്മന്റെ ഒറ്റയാൾ പോരാട്ടം. വീടിനു മുന്നിലൂടെ നവകേരള ബസ് കടന്നു പോകുന്നതാണ്. അതുകൊണ്ട് തന്നെ കറുത്ത വേഷമണിഞ്ഞ് ചാണ്ടി ഉമ്മൻ നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തി.
എന്നാൽ തന്റെ വീടിനു മുൻപിൽ ഏത് വേഷമണിഞ്ഞ് ഇരിക്കണമെന്നത് താൻ തീരുമാനിക്കുമെന്നും അത് സ്വന്തം ഇഷ്ടമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇതിനെതിരെ ചോദ്യം വന്നാൽ അതിനെ നേരിട്ടുകൊള്ളാമെന്നും അദ്ദേഹം പറഞ്ഞു.