‘ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള സ്ത്രീ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആളാണ് ബൾഗേറിയയിൽ നിന്നുള്ള ഇൻഫ്ലുവൻസറായ ആൻഡ്രിയ ഇവനോവ. നിരന്തരം വാർത്തകളിൽ ഇതിന്റെ പേരിൽ ആൻഡ്രിയ പ്രത്യക്ഷപ്പെടാറുണ്ട്.
പലതവണയാണ് വലിയ ചുണ്ടുകൾ സ്വന്തമാക്കുന്നതിന് ഫില്ലിംഗ് നടത്തിയത്. ഇതുവരെ ആൻഡ്രിയ ചുണ്ടിന്റെ വലിപ്പം കൂട്ടുന്നതിന് വേണ്ടി 20 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു. കൂടുതൽ കൂടുതൽ ഫില്ലർ തന്റെ ചുണ്ടിന് നൽകിക്കൊണ്ടാണ് എല്ലാ ക്രിസ്മസിനും അവൾ തനിക്കുതന്നെ ക്രിസ്മസ് സമ്മാനം നൽകുന്നത്.
ചുണ്ടിന്റെ വലിപ്പം കൂട്ടുന്നതിന് വേണ്ടി അവൾ ഈ ക്രിസ്മസിനും ഫില്ലിംഗ് ചെയ്യാൻ പോവുകയാണ് ആൻഡ്രിയ. എന്നാൽ ഇത്തവണ അവളുടെ സുഹൃത്തുക്കളിലും ബന്ധുക്കളിലും ഒക്കെ ഇത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ചുണ്ടിന്റെ വലിപ്പം കൂട്ടാൻ ഫില്ലറുപയോഗിച്ചാൽ ജീവന് എന്തെങ്കിലും അപകടം സംഭവിക്കുമോ എന്നാണ് അവരെല്ലാം ചോദിക്കുന്നത്.
ആൻഡ്രിയയ്ക്ക് അങ്ങനെയൊരു ഭയവും ഇക്കാര്യത്തിൽ ഇല്ല. ചുണ്ടിന് ഇനിയും വലിപ്പം കൂട്ടാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്. ഈ രൂപത്തിൽ തന്നെ കാണാൻ അവർ ആഗ്രഹിക്കുന്നില്ലന്നാണ് അവൾ പറയുന്നത്.
സോഷ്യൽ മീഡിയകളിലും ആൻഡ്രിയയ്ക്കെതിരെ വലിയ വിമർശനങ്ങൾ ഉയരാറുണ്ട്. ‘നേരത്തെ കാണാനെത്ര ഭംഗിയുണ്ടായിരുന്നു, ഇതെന്ത് കോലമാണ് തുടങ്ങിയ കമന്റുകളാണ് അവൾക്ക് കേൾക്കേണ്ടി വരാറ്. എന്നാൽ ആൻഡ്രിയയെ ഇതിനൊന്നും തളർത്താൻ സാധിച്ചിട്ടില്ല.