‘ജയിലില്‍ കിടക്കാൻ തയാർ’; കേസില്‍ മുന്‍കൂര്‍ ജാമ്യം എടുക്കില്ലെന്ന് വി. ഡി സതീശന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ഒന്നാം പ്രതിയാക്കിയെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം എടുക്കില്ലെന്ന തീരുമാനത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. ജയിലില്‍ പോകുന്നതിനു മടിയില്ല എന്തിനും തയ്യാറാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​കേ​ര​ള യാ​ത്ര​യി​ൽ ക​രി​ങ്കൊ​ടി കാ​ണി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രെ പോ​ലീ​സും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും മ​ർ‌​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ന​ട​ത്തിയ ഡി​ജി​പി ഓ​ഫി​സ് മാ​ർ​ച്ചി​ലാ​ണ് ശനിയാഴ്ച സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്.

ന​വം​ബ​ർ 18ന് ​കാ​സ​ർ​ഗോ​ഡ് മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച ന​വ​കേ​ര​ള സ​ദ​സി​ന് ശനിയാഴ്ച ത​ല​സ്ഥാ​ന​ത്ത് സ​മാ​പ​നം കു​റി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് രാ​വി​ലെ പ​ത്തി​ന് ഡി​ജി​പി ഓ​ഫി​സി​ലേ​ക്കു കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് പ്ര​ഖ്യാ​പി​ച്ച​ത്.

ന​വ​കേ​ര​ള സ​ദ​സി​ന്‍റെ പോ​സ്റ്റ​റു​ക​ളും ബോ​ർ​ഡു​ക​ളും പ്ര​വ​ർ​ത്ത​ക​ർ ത​ല്ലി​ത്ത​ക​ർ​ത്തു. പോ​ലീ​സി​നു നേ​രെ പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മം അ​ഴി​ച്ചു വി​ട്ട​പ്പോ​ഴാ​ണ് ടി​യ​ർ ഗ്യാ​സും ജ​ല പീ​ര​ങ്കി​യും പോ​ലീ​സ് പ്ര​യോ​ഗി​ച്ച​ത്. മാ​ർ​ച്ച് പോ​ർ​ക്ക​ള​മാ​യ​പ്പോ​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി സ​തീ​ശ​ന് പ്ര​സം​ഗം പ​കു​തി​യി​ൽ നി​ർ​ത്തേ​ണ്ടി വ​ന്നു. പോ​ലീ​സി​ന്‍റെ ക​ണ്ണീ​ർ വാ​ത​ക​ത്തി​ൽ കെ. ​സു​ധാ​ക​ര​നു ദേഹാസ്വാസ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment