വി​വാ​ഹ പ്രാ​യം ക​ഴി​ഞ്ഞ സ്ത്രീ​ക​ളെ പെ​ണ്ണു​കാ​ണാ​നെ​ത്തും: ബ​ന്ധം സ്ഥാ​പി​ച്ച് സ്വ​ർ​ണ​വും പ​ണ​വും കൈ​ക്ക​ലാ​ക്കി മുങ്ങും; ഒ​ടു​വി​ൽ ത​ട്ടി​പ്പു​വീ​ര​ൻ പി​ടി​ക്ക​പ്പെ​ട്ട​ത് മൂ​ന്നാം ഭാ​ര്യ​യു​ടെ വീ​ട്ടി​ൽ നി​ന്ന്

മ​ല​പ്പു​റം: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെടുത്ത ആ​ൾ പോ​ലീ​സ് പി​ടി​യി​ൽ. കു​റ്റി​പ്പു​റം സ്വ​ദേ​ശി പാ​പ്പി​നി​ശ്ശേ​രി അ​ബ്ദു​ള്‍ നാ​സ​റാ​ണ്(44) പിടിയിലാണ്. യു​വ​തി​യു​ടെ 3 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​വു​മാ​യി മു​ങ്ങി​യ കേ​സി​ലാ​ണ് പോ​ലീ​സ് നാ​സ​റെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​വാ​ഹ​പ്രാ​യം ക​ഴി​ഞ്ഞ സ്ത്രീ​ക​ളെയാണ് ഇയാൾ ലക്ഷ്യം വയ്ക്കുന്നത്. ഇവരുടെ വീ​ടു​ക​ളി​ൽ പെ​ണ്ണു​കാ​ണാ​നെ​ത്തി​യ ശേ​ഷം ഫോ​ണി​ലൂ​ടെ ബ​ന്ധം സ്ഥാ​പി​ക്കും. പി​ന്നീ​ട് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ തന്ത്രപരമായി കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി.

അ​ഞ്ച് പ​വ​ന്‍ ആ​ഭ​ര​ണ​മാ​ക്കി കൊ​ണ്ടു​വ​രാം എ​ന്നു പ​റ​ഞ്ഞാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മൂ​ന്ന്​ പ​വ​ന്‍ മാ​ല നാ​സ​ര്‍ കൈ​ക്ക​ലാ​ക്കി​യ​ത്. എ​ന്നാ​ൽ സ്വ​ർ​ണ​മാ​ല​യു​മാ​യി ഇ​യാ​ൾ മുങ്ങുകയായിരുന്നു. 

ഇ​തോ​ടൊ​പ്പം പ​ണ​യ​സ്വ​ര്‍​ണം തി​രി​ച്ചെ​ടു​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​യാ​ൾ ത​ട്ടി​പ്പു ന​ട​ത്തി​യി​ട്ടു​ണ്ട്. നാ​സ​റി​നെ​തി​രെ മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​യി കേ​സു​ക​ളു​ണ്ട്.

നി​ല​വി​ല്‍ ഇ​യാ​ള്‍​ക്ക് മൂ​ന്നു ഭാ​ര്യ​മാ​രും ഒ​മ്പ​തു മ​ക്ക​ളു​മാ​ണ് ഉ​ള്ള​ത്. മൂ​ന്നാം​ഭാ​ര്യ​യു​ടെ വീ​ട്ടി​ല്‍ നി​ന്നാ​ണ് നാ​സ​റി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

 

Related posts

Leave a Comment