വീ​ണ്ടും ക​ള​ത്തി​ലി​റ​ങ്ങാ​ൻ ഒ​രു​ങ്ങി റോ​ബി​ൻ ബ​സ്; നി​യ​മം ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് എം​വി​ഡി

പ​ത്ത​നം​തി​ട്ട: നാ​ളെ മു​ത​ൽ വീ​ണ്ടും പ​ത്ത​നം​തി​ട്ട – കോ​യ​മ്പ​ത്തൂ​ർ സ​ർ​വീ​സ് തു​ട​ങ്ങു​മെ​ന്ന് റോ​ബി​ൻ ബ​സ് ഉ​ട​മ. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്ന​ലെ ബ​സ് വി​ട്ട് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ നി​യ​മ ലം​ഘ​നം ക​ണ്ടാ​ൽ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് എം​വി​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ മാ​സം 24 -ന് ​പു​ല​ർ​ച്ചെ​യാ​ണ് റോ​ബി​ൻ ബ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച പ​ത്ത​നം​തി​ട്ട ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ബ​സ് വി​ട്ടു​കൊ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. തുടർന്ന് ഇ​ന്ന​ലെ​യാ​ണ് ഉ​ട​മ​യ്ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ബ​സ് വി​ട്ടു​കൊ​ടു​ത്ത​ത്. 

ബ​സി​ന് നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം മാ​ത്രം സ​ർ​വീ​സ് ന​ട​ത്താ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു.

പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് നാ​ളെ മു​ത​ൽ വീ​ണ്ടും സ​ർ​വീ​സ് തു​ട​ങ്ങു​മെ​ന്ന് റോ​ബി​ന്‍ ബ​സി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​ൻ ഗി​രീ​ഷ് പറഞ്ഞു. നി​യ​മം പാ​ലി​ച്ചാ​ണ് ഇ​തു​വ​രെ സ​ര്‍​വീ​സ് ന​ട​ത്തി​യ​തെ​ന്നും ഇ​നി​യും നി​യ​മം പാ​ലി​ച്ചാ​യി​രി​ക്കും സ​ർ​വീ​സ് ന​ട​ത്തു​ക​യെ​ന്നും ഗി​രീ​ഷ് കൂട്ടിച്ചേർത്തു.

അ​തേ​സ​മ​യം, എം​വി​ഡി പി​ടി​ച്ചി​ട്ട ബ​സി​ൽ നി​ന്ന് പ​ല വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളും ന​ഷ്ട​മാ​യി​ട്ടു​ണ്ടെ​ന്നും ഗി​രീ​ഷ് ആ​രോ​പി​ച്ചു. സ്വ​ര്‍​ണ​വും പ​ണ​വു​മാ​ണ് ന​ഷ്ട​മാ​യ​ത്. അ​ത് ബ​സി​ന്‍റെ സെ​ക്ക​ന്‍റ് ഡ്രൈ​വ​റു​ടേ​താ​യി​രു​ന്നു. അ​തൊ​ന്നും പ​രി​ശോ​ധി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​മ്മ​തി​ക്കു​ന്നി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്ത കേ​സു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ഗി​രീ​ഷ് പ​റ​ഞ്ഞു.

 

Related posts

Leave a Comment