വന്യജീവികളെക്കുറിച്ചുള്ള കൗതുകകരമായ വസ്തുതകൾ ഇടയ്ക്കിടെ പങ്കുവെക്കുന്ന ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനാണ് പർവീൺ കസ്വാൻ. ‘സ്യൂഡോ-മെലാനിസ്റ്റിക്’ കടുവകളുടെ ചിത്രങ്ങൾ അടുത്തിടെ എക്സിൽ അദ്ദേഹം പങ്കിട്ടിരുന്നു.
ഒഡീഷയിലെ സിംലിപാലിൽ നിന്നുമാണ് ഈ കടുവകളുടെ ചിത്രം പകർത്തിയിരിക്കുന്നത്. ഇത്തരത്തിൽ കറുപ്പ് നിറങ്ങളുള്ള കടുവകളെ വളരെ അപൂർവമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.
ആ കറുത്ത വരകൾ തന്നെയാണ് അവയ്ക്ക് ബ്ലാക്ക് ടൈഗർ എന്ന പേര് നേടിക്കൊടുത്തതും. സ്യൂഡോ മെലാനിസം എന്ന ജനിതകമാറ്റമാണ് ഇവയ്ക്ക് ഇങ്ങനെ കറുത്ത നിറം വരാൻ കാരണമായിത്തീരുന്നത്.
സാധാരണയായിട്ടുള്ള അവയുടെ നിറങ്ങൾക്കൊപ്പം കറുപ്പ് നിറം കൂടി ചേരുമ്പോൾ അവയ്ക്ക് ഇരുണ്ട നിറം പോലെ തോന്നിക്കുകയാണ് ചെയ്യുന്നത്. ഈ മെലാനിസ്റ്റിക് കടുവകളെ കാണാനുള്ള ഭാഗ്യം വളരെ കുറച്ച് പേർക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്.
The black tigers of #India. Do you know there are pseudo- melanistic tigers found in Simlipal. They are such due to genetic mutation & highly rare. Such beautiful creature. pic.twitter.com/X1TEw8r1cD
— Parveen Kaswan, IFS (@ParveenKaswan) December 22, 2023