കണ്ണൂർ: മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് മനസിലാക്കാൻ അവരിലേക്കിറങ്ങിയ നവകേരള സദസിന് പരിസമാപ്തി കുറിച്ചുകൊണ്ട് തിരവന്തപുരത്ത് തിരശീല വീണു. നവംബർ 18ന് കാസർകോട് നിന്ന് ആരംഭിച്ച നവകേരള സദസ് തലസ്ഥാനത്ത് സമാപിച്ചു.
എല്ലാ സ്ഥലങ്ങളിലും ജനങ്ങൾ അവരുടെ പരാതികൾ നേരിട്ടെത്തി ബോധ്യപ്പെടുത്തി. ഇപ്പോഴിതാ ഇരിട്ടിയിൽ നിന്നുള്ള ഒരു പരാതിക്കാരന്റെ വാർത്തയാണ് വൈറലാകുന്നത്. കണ്ണൂരിൽ സഹകരണ ബാങ്കിലെ നാല് ലക്ഷം രൂപയുടെ വായ്പ കുടിശികയിൽ ഇളവ് വേണമെന്ന് കാണിച്ചാണ് പരാതി നൽകിയത്.
വീടിന്റെ അറ്റകുറ്റപണികൾക്ക് വേണ്ടി ബാങ്കിൽ നിന്നുമാണ് നാല് ലക്ഷം രൂപ വായ്പ എടുത്തത്. കേരള ബാങ്കിന്റെ ഇരിട്ടി ശാഖയിൽ നിന്ന് വായ്പ എടുത്ത പരാതിക്കാരൻ തനിക്ക് എന്തെങ്കിലും ഇളവ് ലഭിക്കുമെന്നു കരുതി പ്രതീക്ഷ ഇല്ലാതെയാണ് നവകേരള സദസിൽ നേരിട്ടെത്തി പരാതി നൽകിയത്. എന്നാൽ പരാതിക്കാരന്റെ പ്രതീക്ഷക്ക് വിഭിന്നമായാണ് പരാതിക്ക് മറുപടി. ഇളവ് കിട്ടിയെന്നു മാത്രമല്ല അത്കണ്ട് നെഞ്ചിൽ കൈവച്ച് പോയി പരാതിക്കാരൻ.
ഡിസംബർ 6 ന് പരാതിക്ക് തീരുമാനം ഉണ്ടായെന്നും 515 രൂപയാണ് ഇളവെന്നും മറുപടി വന്നത്. മാത്രമല്ല ഈ മാസം 31 നകം നവകേരള വഴി കിട്ടിയ 515 രൂപ ഇളവും കുറച്ച് 3,97, 216 രൂപ ബാങ്കിലടക്കണമെന്നാണ് സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർ നൽകിയ അറിയിപ്പിലുള്ളത്.
എന്നാൽ ജോലി കളഞ്ഞ് പരാതി പറയാൻ പോയ തന്നെ സ്വയം ശപിച്ചു കാണും പരാതിക്കാരൻ. ജോലിക്ക് പോയിരുന്നെങ്കിൽ അന്നത്തെ കൂലിയെങ്കിലും കിട്ടിയേനെ എന്ന് പരാതിക്കാൻ.