കോട്ടയം: ഇറഞ്ഞാൽ കഞ്ഞിക്കുഴി റോഡിലെ കുഴികൾ പൗരസമതി അംഗങ്ങൾ അടച്ചു. സിമന്റും മണ്ണും ഉപയോഗിച്ചാണ് കുഴിയടച്ചത്. മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടന്ന റോഡിൽ അപകടങ്ങൾ തുടർക്കഥയായതോടെയാണ് പൗരസമിതി അംഗങ്ങൾ മുന്നിട്ടിറങ്ങിയത്.
റോഡ് ടാർ ചെയ്തു മാസങ്ങൾ കഴിയുന്നതിനു മുൻപ് തന്നെ കുഴികൾ രൂപപ്പെട്ടിരുന്നു. മഴക്കാലമായാൽ വെള്ളം പൊങ്ങുന്ന സ്ഥലമാണ് ഇറഞ്ഞാൽ. വെള്ളക്കെട്ടുകൾ രൂപപ്പെട്ടാൽ വാഹനയാത്രക്കാർക്ക് റോഡിലെ കുഴികൾ കാണാൻ സാധിക്കില്ല. ഇരുചക്ര വാഹനയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. പൊട്ടിക്കിടക്കുന്ന റോഡിലേക്ക് അധികൃതരാരും തിരിഞ്ഞുനോക്കതെ വന്നതോടെ പൗരസമിതി അംഗങ്ങൾ രംഗത്തിറങ്ങുകയായിരുന്നു.