ഈരാറ്റുപേട്ട: ബസിനുള്ളിൽവച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
തലപ്പലം പ്ലാശനാല്‍ തെള്ളിയാമറ്റം കൊച്ചുപുരയ്ക്കല്‍ ആര്.വി. രാജീവിനെ (43) യാണ് ഈരാറ്റുപേട്ട പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
ഉച്ചഭക്ഷണത്തിനായി ജീവനക്കാർ കുന്നോന്നി ടൗണിൽ ബസ് നിർത്തിയിട്ടിരുന്ന സമയത്ത് ബസിനുള്ളില്‍ ഇരിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാത്ത പെണ്‍കുട്ടിക്കുനേരേ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പരാതിയെത്തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.