മുംബൈ എയർപോർട്ടിലെ ദോശയുടെ വില എത്രയാണെന്ന് കേട്ടാൽ നിങ്ങൾ ആശ്ചര്യപ്പെടും. ഒരു മസാല ദോശയുടെ വില 600 രൂപയാണ്. എയർപോർട്ടിൽ സാധനങ്ങൾ വിലകൂട്ടി വിൽക്കുന്നുണ്ടെങ്കിലും, ഒരു ലളിതമായ ഭക്ഷണ സാധനത്തിന് ഇത്രയും വില ഈടാക്കുന്നത് ആളുകളെ ഞെട്ടിച്ചു.
ഷെഫ് ഡോൺ ഇന്ത്യ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഇതിന്റെ വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ ഷെഫ് ദോശ ഉണ്ടാക്കുന്നത് കാണാം. സാധാരണ ഒരു ദോശ പരത്തിയതിന് ശേഷം അതിന് മധ്യത്തിലെക്ക് അല്പം മസാല വയ്ക്കുന്നു. ശേഷം അത് മടക്കിയെടുക്കുന്നു. പിന്നീട്, റെസ്റ്റോറന്റിന്റെ കമ്പ്യൂട്ടറൈസ്ഡ് മെനു ഡിസ്പ്ലേയിലേക്ക് കാമറ പാൻ ചെയ്യുന്നു.
മസാല ദോശയ്ക്ക് 600 (ബട്ടര്‍ മില്‍ക്കോടെ), ലെസി അഥവാ ഫില്‍റ്റര്‍ കോഫിയും കൂടിയാണെങ്കില്‍ 620 രൂപ. നെയ്റോസ്റ്റ് 600 രൂപ (ബട്ടര്‍ മില്‍ക്കോടെ), ലെസി അഥവാ ഫില്‍റ്റര്‍ കോഫിയും കൂടിയാണെങ്കില്‍ 620. ബീനെ ഖാലി 620 (ബട്ടര്‍ മില്‍ക്കോടെ), ലെസി അഥവാ ഫില്‍റ്റര്‍ കോഫിയും കൂടിയാണെങ്കില്‍ 640 രൂപ എന്നിങ്ങനെയാണ് വില നല്‍കിയിരിക്കുന്നത്. “മുംബൈ എയർപോർട്ടിൽ ദോശയേക്കാൾ വില കുറവാണ് സ്വർണ്ണത്തിന്” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.
ഇൻസ്റ്റഗ്രാമിൽ 9.3 മില്യൺ ആളുകളാണ് വീഡിയോ കണ്ടത്. നിരവധിപേരാണ് ദോശയുടെ ഈ അമിത വിലയ്ക്കെതിരെ കമന്റുമായെത്തിയത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക