മൂ​ന്ന്​ വ​യ​സു​കാ​രി​ക്കുനേ​രേ ലൈംഗികാതിക്രമം; 77കാ​രൻ പിടിയിൽ

പാ​ല​ക്കാ​ട്: ന​ടു​പ്പു​ണി​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ മൂ​ന്ന് വ​യ​സായ കുഞ്ഞിന് നേരേ​ 77 കാ​ര​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മം. സംഭവത്തിൽ വി​ല്ലൂ​ന്നി സ്വ​ദേ​ശി​യാ​യ പ്രതിയെ കൊ​ഴി​ഞ്ഞാ​മ്പാറ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് നാ​ടി​നെ ഞെ​ട്ടി​ച്ച സം​ഭ​വം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം റോ​ഡ​രി​കി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന കു​ഞ്ഞി​നെ 50 മീ​റ്റ​റോ​ളം ദൂ​രേ​യ്ക്ക് കൊ​ണ്ടു​പോ​യാ​ണ് ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യ​ത്. കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ മാ​താ​പി​താ​ക്ക​ൾ 77കാ​ര​നെ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​നെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​നെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ മൂ​ന്നു വ​യ​സു​കാ​രി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു​വെ​ന്നും കു​ട്ടി​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ഇ​യാ​ൾ​ക്കെ​തി​രേ പോ​ക്സോ ഉ​ൾ​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​യാ​ളെ ഇ​ന്നു ത​ന്നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment