ന്യൂഡൽഹി: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടു തനിക്കു ലഭിച്ച ഖേൽരത്ന, അർജുന അവാർഡുകൾ തിരികെ നൽകുമെന്ന് വിനേഷ് ഫോഗട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച തുറന്നകത്തിലാണ് വിനേഷ് ഇക്കാര്യം അറിയിച്ചത്. “മേജർ ധ്യാൻചന്ദ് ഖേൽരത്നയും അർജുന അവാർഡും തിരികെ നൽകുന്നു.
ഈ അവസ്ഥയിലേക്കു ഞങ്ങളെ എത്തിച്ചതിന്ു സർവശക്തന് ഒരുപാട് നന്ദി’ എന്ന കുറിപ്പോടെയുള്ള കത്ത് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു. നേരത്തെ, ബ്രിജ് ഭൂഷണിന്റെ അടുപ്പക്കാരനായ സഞ്ജയ് സിംഗിനെ ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. തൊട്ടുപിന്നാലെ കായിക ലോകത്തുനിന്നു വിരമിക്കുന്നതായി സാക്ഷി മാലിക് പ്രഖ്യപിക്കുകയും തനിക്കു ലഭിച്ച പത്മശ്രീ തിരികെ നൽകുമെന്ന് ബജ്രംഗ് പുനിയ അറിയിക്കുകയും ചെയ്തിരുന്നു.