വിവാഹ നിശ്ചയത്തിന് അപ്പ എന്നെക്കുറിച്ചു സംസാരിച്ചതു കേട്ടപ്പോള്‍ മനസിലൂടെ ഒരുപാടു കാര്യങ്ങള്‍ കടന്നുപോയി. അതാണു കരഞ്ഞത്. അപ്പയും അമ്മയുമൊക്കെ എനിക്കെത്രത്തോളം പ്രാധാന്യം തരുന്നുവെന്നു മനസിലാക്കുമ്പോഴുള്ള സന്തോഷം വളരെ വലുതാണ്.
ഞാന്‍ ജനിച്ച ശേഷം ആദ്യം എന്നെ എടുത്തത് അപ്പയാണ്. അതെല്ലാം നേരത്തെ അറിയാമെങ്കിലും പെട്ടെന്ന് വീണ്ടും കേട്ടപ്പോള്‍… പിന്നീട് ഡിജെയായി ചെല്ലക്കാറ്റേയുടെ ബിജിഎമ്മും. മൊത്തത്തില്‍ കൈയില്‍ നിന്നു പോയി.
ഞാനും തരിണിയും കുടുംബത്തിനു വളരെ പ്രധാന്യം കൊടുക്കുന്നവരാണ്. ഞങ്ങള്‍ അടുക്കാനുള്ള ഒരു പ്രധാന കാരണവും അതാണ്. ഇഷ്ടം രണ്ടു വീട്ടുകാരെയും ബോധ്യപ്പെടുത്തി മുന്നോട്ടുപോകണം എന്നായിരുന്നു.
പങ്കാളിക്ക് എന്റെ കുടുംബവുമായി നല്ല ബോണ്ട് ഉണ്ടാകണം എന്നതും വലിയ ആഗ്രഹമായിരുന്നു. അതെല്ലാം സാധിച്ചു. ആം വെരി വെരി ഹാപ്പി. -കാളിദാസ് ജയറാം