രാജേഷ് റവാനിക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ഉള്ളത്. ഏകദേശം 25 വർഷത്തെ ട്രക്ക് ഡ്രൈവിംഗ് വൈദഗ്ധ്യമുള്ള രാജേഷ് യൂട്യൂബ് വ്ലോഗിംഗിലും പുലിയാണ്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ ശ്രദ്ധേയമായ സാന്നിധ്യം സ്ഥാപിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ യാത്ര പ്രേക്ഷകരെ ആകർഷിച്ചുകൊണ്ട് തുടരുകയാണ്.
‘ഒരു ഇന്ത്യൻ ട്രക്ക് ഡ്രൈവറുടെ ദൈനംദിന വ്ലോഗുകൾ’ എന്ന രാജേഷിന്റെ വ്ലോഗുകൾ സെൻസേഷനായി മാറി. അദ്ദേഹത്തിന്റെ ചാനലായ ‘ആർ രാജേഷ് വ്ലോഗ്സ്’ ന് ഇപ്പോൾ 12 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. 675 വീഡിയോകളാണ് രാജേഷ് യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
രാജേഷിന്റെ വീഡിയോകൾ, ഒരു ട്രക്ക് ഡ്രൈവർ എന്ന നിലയിലുള്ള തന്റെ ദൈനംദിന ജീവിതത്തിലെ കാഴ്ചകളാണ് കാണിക്കുന്നത്. പാചകം, നിയമപാലകരുമായുള്ള ആശയവിനിമയം, റോഡരികിലെ സംഭവങ്ങൾ തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടുന്നു.
തന്റെ ഇൻസ്റ്റാഗ്രാം പേജുകളിലും ഫേസ്ബുക്ക് പേജുകളിലും വീഡിയോകൾ പങ്കിട്ടുകൊണ്ട് രാജേഷ് യാത്ര തുടരുകയാണ്. ഈ പ്ലാറ്റ്ഫോമുകളിൽ ലക്ഷക്കണക്കിന് ആളുകൾ ഇയാളെ പിൻതുടരുന്നുണ്ട്.
രാജേഷ് റവാനി തന്റെ ചരക്ക് ട്രക്കിനുള്ളിൽ പാചക വിസ്മയങ്ങൾ സൃഷ്ടിച്ചുകൊണ്ട്, പരമ്പരാഗത ഹോം കിച്ചൻ പാചകക്കാരിൽ നിന്ന് സ്വയം വേറിട്ടുനിൽക്കുന്നു. ഒരു ദീർഘദൂര ട്രക്ക് ഡ്രൈവർ എന്ന നിലയിൽ, ഇന്ത്യയിലുടനീളമുള്ള യാത്രകളിൽ റവാനി തന്റെ പാചക വീഡിയോകൾ റെക്കോർഡ് ചെയ്യുന്നു.
ഈ വിഭവങ്ങൾ തയാറാക്കുന്നതിന് പിന്നിലെ തയാറെടുപ്പുകൾ രാജേഷ് പ്രേക്ഷകർക്ക് വിശദീകരിച്ചു നൽകുന്നുണ്ട്. ഇതോടൊപ്പം അദ്ദേഹത്തിന്റെ പാചക ശൈലിയും യൂട്യൂബിൽ വേറിട്ട് നിൽക്കുന്നു.
മട്ടൺ കറി, മീൻ കറി, മട്ടർ പനീർ ഫ്രൈഡ് റൈസ് തുടങ്ങിയ വിഭവങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇയാൾ തയ്യാറാക്കുന്നത്.