പ്രേക്ഷകരുടെ ഇഷ്ട നായികയാണ് മീന. ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തിൽ സംഭവിച്ച ദുഖകരമായ കാര്യത്തെ കുറിച്ച് തുറന്നു പറയുകയാണ് മീന. ഞാനും എന്റെ ഭർത്താവ് വിദ്യാസാഗറും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് റൂമറുകൾ വന്നു. പലരും വിളിച്ചു ചോദിച്ചു. ഞങ്ങൾക്കിടയിൽ വഴക്കുകളുണ്ടായിട്ടില്ല.
വളരെ സന്തോഷത്തിലാണ് കഴിഞ്ഞത്. വിദ്യാസാഗറിനു ശ്വാസകോശ ട്രാൻസ്പ്ലാന്റ് വേണ്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങൾ നടന്നുവരികയായിരുന്നു.
അദ്ദേഹത്തെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ചു പോലും ആലോചിച്ചിട്ടുണ്ട്. പക്ഷെ അവിടെ പോയാലും കാത്തിരിക്കണം. അവയവ മാറ്റ ശസ്ത്രക്രിയ നടക്കുമെന്നു തന്നെയാണ് കരുതിയത്. എന്നാൽ അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചത്. ആ ഞെട്ടൽ മാറിയിട്ടില്ല.
വിദ്യാസാഗറിന്റെ മരണം നടന്നു മാസങ്ങൾക്കു ശേഷം ഞാൻ രണ്ടാമതും വിവാഹിതയാകാൻ പോകുന്നെന്ന് അവർ എഴുതി. ധനുഷ്, ഒരു രാഷ്ട്രീയക്കാരൻ, മുതിർന്ന താരം, ബിസിനസുകാരൻ എന്നിവരെ വിവാഹം ചെയ്യാൻ പോകുന്നെന്ന വാർത്തകൾ പ്രചരിപ്പിച്ചു.സത്യാവസ്ഥ അറിയാതെ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതു ശരിയല്ല. എന്റെ കുടുംബത്തെ ഇത് ബാധിച്ചിട്ടുണ്ടെന്നും മീന പറഞ്ഞു.