പു​ര​ട്ചി ക​ലൈ​ഞ്ജ​ർ; ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി വെ​ള്ളി​ത്തി​ര​യി​ലും ജീ​വി​ത​ത്തി​ലും ശ​ബ്ദ​മു​യ​ർ​ത്തി​യ താ​രം

കോ​ട്ട​യം: ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളെ ത​ങ്ങ​ളു​ടെ “ഉ​സി​ര്’ ആ​യി കാ​ണു​ന്ന​വ​രാ​ണ​ല്ലൊ ത​മി​ഴ് മ​ക്ക​ള്‍. എം​ജി​ആ​റും ശി​വാ​ജി ഗ​ണേ​ഷ​നും ര​ജ​നി​കാ​ന്തും ക​മ​ല്‍​ഹാ​സ​നു​മൊ​ക്കെ അ​വ​രു​ടെ ആ ​സ്‌​നേ​ഹം ആ​വോ​ളം ല​ഭി​ച്ച​വ​രാ​ണ്. ആ ​ഗ​ണ​ത്തി​ല്‍ ത​മി​ഴ​ര്‍ ഏ​റെ സ്‌​നേ​ഹി​ക്കു​ന്ന ഒ​രു താ​ര​മാ​ണ് വി​ജ​യ​കാ​ന്ത്. അ​ര​നൂ​റ്റാ​ണ്ടു​കാ​ലം ത​മി​ഴ് സി​നി​മാ​ലോ​ക​ത്ത് തി​ള​ങ്ങി​നി​ന്ന അ​ദ്ദേ​ഹം വി​ട​വാ​ങ്ങു​മ്പോ​ള്‍ അ​തൊ​രു തീ​രാ ന​ഷ്ടം​ത​ന്നെ​യാ​ണ്. 1979ല്‍ “​ഇ​നി​ക്കും ഇ​ള​മൈ’ എ​ന്ന ചി​ത്ര​ത്തി​ല്‍ വി​ല്ല​നാ​യി​ട്ടാ​ണ് വി​ജ​യ​കാ​ന്ത് വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. പി​ന്നീ​ട് 81ല്‍ ​പു​റ​ത്തി​റ​ങ്ങി​യ “സ​ട്ടം ഒ​രു ഇ​രു​ട്ട​റൈ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യ​ക​സ്ഥാ​നം ഉ​റ​പ്പി​ച്ചു.

1984ല്‍ ​പ​തി​നെ​ട്ടോ​ളം സി​നി​മ​യി​ല്‍ അ​ദ്ദേ​ഹം നാ​യ​ക​നാ​യി. ക​മ​ല്‍ ഹാ​സ​നും ര​ജ​നി​കാ​ന്തി​നും ഒ​പ്പം വി​ജ​യ​കാ​ന്ത് എ​ണ്‍​പ​തു​ക​ളി​ലും തൊ​ണ്ണൂ​റു​ക​ളി​ലും സൂ​പ്പ​ര്‍ സ്റ്റാ​റാ​യി​രു​ന്നു. ആ​രാ​ധ​ക​രെ അ​മ്പ​ര​പ്പി​ക്കു​ന്ന ആ​ക്ഷ​ന്‍ വൈ​ഭ​വം അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നു. ത​മി​ഴ് സി​നി​മ​യി​ല്‍ പോ​ലീ​സി​ന്‍റെ​യും പ​ട്ടാ​ള​ത്തി​ന്‍റെ​യും നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി നി​റ​ഞ്ഞാ​ടി അ​ദ്ദേ​ഹം ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ വീ​ര​പ​രി​വേ​ഷം നേ​ടി. സ്‌​ക്രീ​നി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​ഷ്ണ​മാ​യ നോ​ട്ട​ങ്ങ​ളും പ​ഞ്ച് ഡ​യ​ലോ​ഗു​ക​ളും ത​മി​ഴ് ജ​ന​ത നെ​ഞ്ചേ​റ്റി.

ര​ണ്ടാ​യി​ര​ത്തി​നു​ശേ​ഷം സി​നി​മാ രം​ഗ​ത്ത് അ​ത്ര സ​ജീ​വ​മ​ല്ലാ​യി​രു​ന്നു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ കാ​ല​ത്ത് ന​ടി​ഗ​ര്‍ സം​ഘ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തെ​ത്തി​യ വി​ജ​യ​കാ​ന്ത് സം​ഘ​ത്തെ ക​ട​ക്കെ​ണി​യി​ല്‍ നി​ന്ന് ര​ക്ഷി​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു. ത​മി​ഴ്‌​രാ​ഷ്ട്രീ​യ​ത്തി​ലും ഒ​രു​കൈ നോ​ക്കി​യ ആ​ളാ​ണ് വി​ജ​യ​കാ​ന്ത്. 2005 സെ​പ്റ്റം​ബ​ര്‍ 14ന് ​ദേ​ശീ​യ മു​ര്‍​പോ​ക്ക് ദ്രാ​വി​ഡ ക​ഴ​കം (ഡി​എം​ഡി​കെ) എ​ന്ന രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി അ​ദ്ദേ​ഹം സ്ഥാ​പി​ച്ചു. 2011 കാ​ല​ഘ​ട്ട​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്നു വി​ജ​യ​കാ​ന്ത്. എ​ന്നാ​ല്‍ പി​ന്നീ​ട് രാ​ഷ്ട്രീ​യ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് തി​ള​ങ്ങാ​നാ​യി​ല്ല.

സ​മീ​പ​കാ​ല​ങ്ങ​ളി​ല്‍ അ​നാ​രോ​ഗ്യം മൂ​ലം പൊ​തു​ച​ട​ങ്ങു​ക​ളി​ല്‍ നി​ന്നും അ​ദ്ദേ​ഹം വി​ട്ടു​നി​ന്നെ​ങ്കി​ലും പ​ല വി​വാ​ദ​ങ്ങ​ള്‍ നി​മി​ത്തം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​യി മാ​റി​യി​രു​ന്നു. മീ​മു​ക​ളും മ​റ്റും അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി ഉ​ണ്ടാ​യി. എ​ന്നി​രു​ന്നാ​ലും ഏ​റ്റ​വും മ​നു​ഷ്യ സ്‌​നേ​ഹി​യാ​യ ഒ​രു താ​ര​മാ​ണ് അ​ദ്ദേ​ഹം എ​ന്ന​വ​ര്‍​ക്ക് അ​റി​യാം.

ജീ​വി​ത​ത്തി​ന്‍റെ തി​ര​ശീ​ല​യ്ക്ക് പി​ന്നി​ലേ​ക്ക് പു​ര​ട്ചി ക​ലൈ​ഞ്ജ​ർ എ​ന്ന ത​മി​ഴ്മ​ക്ക​ളു​ടെ ക്യാ​പ്റ്റ​ന്‍ വി​ട​പ​റ​യു​മ്പോ​ള്‍ അ​തൊ​രു നി​ക​ത്താ​നാ​വാ​ത്ത ശൂ​ന്യ​ത​ത​ന്നെ​യാ​ണ് ദ്രാ​വി​ഡ മ​ണ്ണി​ല്‍ സൃ​ഷ്ടി​ക്കു​ക. ഇ​നി അ​ദ്ദേ​ഹം വെ​ള്ളി​ത്തി​ര​യി​ല്‍ നി​റ​ഞ്ഞാ​ടി വേ​ഷ​ങ്ങ​ള്‍ വ​രും​ത​ല​മു​റ​യോ​ട് പോ​രാ​ട്ട​വീ​ര്യ​മു​ള്ള ഈ ​മ​നു​ഷ്യ​ന്‍റെ ക​ഥ പ​റ​യും…

Related posts

Leave a Comment