14 ത​വ​ണ റി​ക്കാ​ര്‍​ഡി​ട്ട് “പൊ​ന്‍’ കു​തി​പ്പ്; ആ​റു വ​ര്‍​ഷ​ത്തി​നി​ടെ കൂടിയത് കാ​ല്‍ ല​ക്ഷം രൂ​പ​

കൊ​ച്ചി: ക​ട​ന്നു പോ​കു​ന്ന​ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ 14 ത​വ​ണ റി​ക്കാ​ര്‍​ഡി​ട്ട വ​ര്‍​ഷം. 2020 ഓ​ഗ​സ്റ്റ് ഏ​ഴി​ലെ റി​ക്കാ​ര്‍​ഡ് വി​ല​യാ​യ ഗ്രാ​മി​ന് 5,250 പ​വ​ന് 42,000 രൂ​പ​യും ജ​നു​വ​രി 24 ന് ​ത​ക​ര്‍​ത്താ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല​യി​ലെ ആ​ദ്യ റി​ക്കാ​ര്‍​ഡി​ന് തു​ട​ക്ക​മി​ട്ട​ത്. റി​ക്കാ​ര്‍​ഡ് വി​ല പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ ഗ്രാ​മി​ന് 825 രൂ​പ​യു​ടെ​യും പ​വ​ന് 6,600 രൂ​പ​യു​ടെ​യും വ്യ​ത്യാ​സ​മാ​ണ് ഉ​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നി​ന് 5,060 രൂ​പ​യാ​യി​രു​ന്നു ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. ഇ​ന്ന് അ​ത് ഗ്രാ​മി​ന് 5,890 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. ഗ്രാ​മി​ന് 830 രൂ​പ​യു​ടെ​യും പ​വ​ന് 6,640 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ആ​റു വ​ര്‍​ഷ​ത്തി​നി​ടെ സ്വ​ര്‍​ണ​ത്തി​ന് കാ​ല്‍ ല​ക്ഷം രൂ​പ​യു​ടെ വി​ല​വ​ര്‍​ധ​ന​യു​ണ്ടാ​യി.

2017 ജ​നു​വ​രി ഒ​ന്നി​ന് ഗ്രാ​മി​ന് 2,645 രൂ​പ​യും പ​വ​ന് 21,160 രൂ​പ​യു​മാ​യി​രു​ന്നു വി​ല. ഇ​ന്ന് ഗ്രാ​മി​ന് 5,890 രൂ​പ​യും പ​വ​ന് 47,120 രൂ​പ​യു​മാ​ണ്. ഇ​ക്കാ​ല​യ​ള​വി​ല്‍ ഗ്രാ​മി​ന് 3,205 രൂ​പ​യും പ​വ​ന് 25,640 രൂ​പ​യും വ​ര്‍​ധി​ക്കു​ക​യു​ണ്ടാ​യി. 2017 ജ​നു​വ​രി ഒ​ന്നി​നും അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല 1,150 യു​എ​സ് ഡോ​ള​റും,ഇ​ന്ന് 2083 ഡോ​ള​റു​മാ​ണ് വി​ല.

80 ശ​ത​മാ​ന​ത്തി​ന് അ​ടു​ത്താ​ണ് ഒ​രു ഔ​ണ്‍​സ് സ്വ​ര്‍​ണ​ത്തി​ന് അ​ന്താ​രാ​ഷ്ട്ര വി​ല​യി​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​യ​ത്. 2017 ജ​നു​വ​രി ഒ​ന്നി​ന് ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 67.94 ആ​യി​രു​ന്നു. ഇ​ന്ന് രൂ​പ കൂ​ടു​ത​ല്‍ ദു​ര്‍​ബ​ല​മാ​യി 83.23 രൂ​പ​യി​ലെ​ത്തി. 15.29 രൂ​പ വ്യ​ത്യാ​സ​മാ​ണ് വ​ന്ന​ത്. 23 ശ​ത​മാ​ന​ത്തോ​ളം വി​ല​യി​ടി​വാ​ണ് ഉ​ണ്ടാ​യ​ത്. പു​തു​വ​ര്‍​ഷ​ത്തി​ലും സ്വ​ര്‍​ണ​വി​ല മു​ന്നോ​ട്ടു കു​തി​ക്കു​മെ​ന്നാ​ണ് വി​പ​ണി ന​ല്‍​കു​ന്ന സൂ​ച​ന.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment