ഗ​ണേ​ഷ്കു​മാ​റും ക​ട​ന്ന​പ്പ​ള്ളി​യും ഇ​ന്നു മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും; 900 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന വേ​ദിയിലേക്ക് പ്രവേശനം പാസ് മൂലം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലെ പു​തി​യ അം​ഗ​ങ്ങ​ളാ​യി കെ.​ബി. ഗ​ണേ​ഷ്കു​മാ​റും രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യും ഇ​ന്നു മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

വൈ​കു​ന്നേ​രം നാ​ലി​ന് രാ​ജ്ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും.സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു പ​ങ്കെ​ടു​ത്തേ​ക്കി​ല്ലെ​ന്ന സൂ​ച​ന.

സം​സ്ഥാ​നം നേ​രി​ടു​ന്ന ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ചും ഗ​വ​ർ​ണ​റു​ടെ കാ​റി​നു നേ​രേ​യു​ണ്ടാ​യ എ​സ്എ​ഫ്ഐ​യു​ടെ ആ​ക്ര​മ​ണ ശ്ര​മ​ത്തെ​ക്കു​റി​ച്ചും ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു​വി​നോ​ട് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ റി​പ്പോ​ർ​ട്ട് തേ​ടി​യെ​ങ്കി​ലും ര​ണ്ടു റി​പ്പോ​ർ​ട്ടും ചീ​ഫ് സെ​ക്ര​ട്ട​റി ഇ​തു​വ​രെ ഗ​വ​ർ​ണ​ർ​ക്കു ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണു സൂ​ച​ന.

സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കാ​യി ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് ഗ​വ​ർ​ണ​ർ ഡ​ൽ​ഹി​യി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കാ​യി രാ​ജ്ഭ​വ​നി​ൽ 900 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന വേ​ദി ത​യാ​റാ​ക്കി. പാ​സ് മൂ​ല​മാ​ണ് രാ​ജ്ഭ​വ​നി​ൽ പ്ര​വേ​ശ​നം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

Related posts

Leave a Comment