മോസ്കോ: റഷ്യൻ വിമാനം നദിയിൽ ലാൻഡ് ചെയ്തു. നദി തണുത്തുറഞ്ഞിരുന്നതിനാൽ ആളപായം ഒഴിവായി.
കിഴക്കൻ സൈബീരിയയിലെ കൊല്യമ നദിയിലേക്കാണു ഇന്നലെ രാവിലെ പോളാർ എയർലൈൻസിന്റെ ആന്റോനൊവ് എഎൻ-24 വിമാനം ലാൻഡ് ചെയ്തത്.
30 യാത്രക്കാരും നാലു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ പൈലറ്റിന്റെ പിഴവാണ് തെറ്റായ ലാൻഡിംഗിനു കാരണമെന്ന് കണ്ടെത്തി.
വിമാനം ഇന്നലെ പുലർച്ചെ കിഴക്കൻ റഷ്യയിലെ സാഖ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ യാകുത്സ്കിൽനിന്നാണ് പറന്നുയർന്നത്. 1,100 കിലോമീറ്റർ വടക്കു-കിഴക്കുള്ള സിറിയങ്കയായിരുന്നു യാത്രാലക്ഷ്യം.