സ​ണ്ണി ലി​യോ​ൺ മ​ല​യാ​ളം വെ​ബ് സീ​രീസി​ൽ

ബോ​ളി​വു​ഡ് ന​ടി സ​ണ്ണി ലി​യോ​ൺ മ​ല​യാ​ളം വെ​ബ് സീ​രീസി​ൽ അ​ഭി​ന​യി​ക്കു​ന്നു. ഒ​ടി​ടി​യി​ലൂ​ടെ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തുന്ന ‘പാ​ൻ ഇ​ന്ത്യ​ൻ സു​ന്ദ​രി’ എ​ന്ന വെ​ബ് സീ​രി​സി​ലൂ‍​ടെ​യാ​ണ് മ​ല​യാ​ളം ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ സ​ണ്ണി​യു​ടെ അ​ര​ങ്ങേ​റ്റം.

എ​ച്ച്ആ​ർ പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ശ്രീ​ന പ്ര​താ​പ​ൻ നി​ർ​മി​ക്കു​ന്ന പാ​ൻ ഇ​ന്ത്യ​ൻ സു​ന്ദ​രി​യു​ടെ ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന​ത് സ​തീ​ഷാ​ണ്. പ്രി​ൻ​സി ഡെ​ന്നി​യും ലെ​നി​ൻ ജോ​ണി​യും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ ബി​ഗ് ബ​ജ​റ്റ് കോ​മ​ഡി ആ​ക്‌​ഷ​ൻ ത്രി​ല്ല​ർ സീ​രീസാ​ണ് ആണിത്. അ​പ്പാ​നി ശ​ര​ത്തും മാ​ള​വി​ക​യുമാണ് കേന്ദ്രകഥാപാത്രങ്ങൾ.

മ​ണി​ക്കു​ട്ട​ൻ, ജോ​ണി ആ​ന്‍റ​ണി, ജോ​ൺ വി​ജ​യ്, ഭീ​മ​ൻ ര​ഘു, കോ​ട്ട​യം ര​മേ​ശ്, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, ഹ​രീ​ഷ് ക​ണാ​ര​ൻ, നോ​ബി മ​ർ​ക്കോ​സ് തു​ട​ങ്ങി വ​ലി​യ താ​ര​നി​ര ത​ന്നെ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ഡ, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി എ​ച്ച്ആ​ർ ഒ​ടി​ടി​യി​ലൂ​ടെ​യാ​ണ് ‘പാൻ‌ ഇന്ത്യൻ സുന്ദരി’സീ​രി​സ് റി​ലീ​സ് ചെ​യ്യു​ക.

ഛായാ​ഗ്ര​ഹ​ണം ര​വി​ച​ന്ദ്ര​ൻ, ക​ലാ​സം​വി​ധാ​നം മ​ധു രാ​ഘ​വ​ൻ, ചി​ത്ര സം​യോ​ജ​നം അ​ഭി​ലാ​ഷ് ബാ​ല​ച​ന്ദ്ര​ൻ. ശ്യാം ​പ്ര​സാ​ദാ​ണ് സീ​രീ​സി​നു വേ​ണ്ടി ഗാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ബാ​ക്ക്ഗ്രൗ​ണ്ട് മ്യൂ​സി​ക് ഗോ​പി സു​ന്ദ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് അ​ന​ന്തു പ്ര​കാ​ശ​ൻ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ എ​ൽ​ദോ സെ​ൽ​വ​രാ​ജ്, എ​ക്‌​സി​ക്യൂ​ട്ടി​വ് പ്രൊ​ഡ്യൂ​സ​ർ സം​ഗീ​ത് ശ്രീ​ക​ണ്ഠ​ൻ, ഡാ​ൻ​സ് കൊ​റി​യോ​ഗ്രാ​ഫ​ർ ഡി​ജെ സി​ബി​ൻ, ആ​ക്‌​ഷ​ൻ കോ​റി​യോ​ഗ്ര​ഫ​ർ അ​ഭി​ഷേ​ക് ശ്രീ​നി​വാ​സ്, പി​ആ​ർ​ഒ ആ​തി​ര ദി​ൽ​ജി​ത്. കേരളത്തിൽ നിറയെ ആരാധ കരുള്ള സ​ണ്ണി ലി​യോ​ൺ നേ​ര​ത്തെ മ​ധു​ര​രാ​ജ എ​ന്ന മ​മ്മൂ​ട്ടി​ച്ചി​ത്ര​ത്തി​ൽ ഐ​റ്റം സോം​ഗി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment