ശരീരത്തിന്റെ വികാരപരമായ ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷ് പ്രതിരോധ സംഘത്തിലെ വനിതാ അംഗമായ സാറാ ഗെയ്ത്തന്‍ ഫ്രാന്‍സിലെ കലെയിലുള്ള അഭയാര്‍ഥി ക്യാമ്പിലേക്കു പോയത്. അഭയാര്‍ഥികളെ ലൈഗിംകമായി ചൂഷണം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് വനത്തിനു മധ്യത്തിലുള്ള ക്യാമ്പിലേക്കു വനിതാ അംഗങ്ങളെ തനിച്ച് അയച്ചത്. ആ സംഘത്തിലെ മറ്റെല്ലാവരേയും പോലെ സാറയുടെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി തന്നെയാണ് അവിടെ എത്തിച്ചേര്‍ന്നത്.
സ്വാഭാവികമായി ചിന്തിച്ചാല്‍ വെളുത്തു തുടുത്ത് സുന്ദരിയായ സാറയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ആളുകള്‍ മത്സരിക്കും എന്നേ കരുതാനാകൂ. കൊള്ളാവുന്ന ഒരുവനെപ്പിടിച്ച് തന്റെ ഇംഗിതം എളുപ്പം നിറവേറ്റാമെന്ന് സാറയും കരുതി. അങ്ങനെയാണ് സിറിയയില്‍ നിന്നുള്ള അഭയാര്‍ഥി ഹമൂദ് ഖലീലിന് നറുക്കു വീഴുന്നത്. ഈ ആവശ്യവുമായി ഖലീലിനെ സമീപിച്ച സാറയെ ഖലീല്‍ ഞെട്ടിച്ചു കളഞ്ഞു. ആരും കൊതിക്കുന്ന ബ്ലോണ്ട് സുന്ദരിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ തനിക്കു താത്പര്യമില്ലെന്നു ഖലീല്‍ വ്യക്തമാക്കി. അവിടെയുണ്ടായിരുന്ന പുരുഷന്മാര്‍ക്ക് ഖലീലിന്റെ ബുദ്ധിമോശത്തെ പഴിക്കുകയും ചെയ്തു.
എന്നാല്‍ മാന്യതയുടെ പ്രതിഫലം ഖലീലിനു ലഭിച്ചു. തന്റെ പ്രലോഭനത്തെ ഇച്ഛാശക്തികൊണ്ട് എതിരിട്ട ഖലീലിനെ വിവാഹം കഴിക്കാന്‍ സാറ തീരുമാനിച്ചു. അന്ന് പരിഹസിച്ചിരുന്നവരൊക്കെ ഇന്ന് ഖലീലിനെ അഭിനന്ദിക്കുകയാണ്. ഒരൊറ്റനിമിഷം മതി ജീവിതം മാറാന്‍ എന്നു പറയുന്നതു അക്ഷരംപ്രതി ശരിയായി. അഭയാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ മുകളില്‍ നിന്നു കിട്ടിയ നിര്‍ദ്ദേശം തന്നെ ഞെട്ടിച്ചു കളഞ്ഞെന്നും എന്തായാലും തെറ്റു ചെയ്യാതിരുന്നതില്‍ ആശ്വാസമുണ്ടെന്നും സാറ പറയുന്നു.
സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനം ക്യാമ്പില്‍ ശക്തമാണ്. ഞങ്ങള്‍ രണ്ടുപേരും പ്രണയബദ്ധരാണെന്നും ഈ പ്രണയം എന്നെന്നും തുടരുമെന്നും സാറ പറയുന്നു. ഒരു പക്ഷെ തങ്ങള്‍ കണ്ടുമുട്ടിയത് ജോലിസ്ഥലത്തോ പബ്ബിലോവച്ചായിരുന്നെങ്കില്‍ അത് ഒരിക്കലും പ്രണയത്തില്‍ കലാശിക്കില്ലായിരുന്നെന്നും സാറ പറയുന്നു. അഭയാര്‍ഥികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനേപ്പറ്റി വിസില്‍ ബ്ലോവറിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലോകം അറിഞ്ഞത്. പ്രതിരോധ സംഘാംഗങ്ങളെ വോളണ്ടിയര്‍മാരായി നിയോഗിച്ച ശേഷമാണ് ഇത്തരം പരിപാടികള്‍ നടക്കുന്നത്. ഒന്നിലധികം ആളുകളുമായി വനിതാ വോളണ്ടിയര്‍മാര്‍ ഒരേ സമയം ശാരീരികബന്ധത്തിലേര്‍പ്പെടുന്നതും ഇവിടെ പതിവാണ്. എന്തായായും കലെയിലെ ക്യാമ്പില്‍ വിരിഞ്ഞ ഈ പ്രണയം ലോകത്തിനു മുമ്പില്‍ പുതിയ മാതൃകയാകുകയാണ്.