പ​ഴ​യ​ങ്ങാ​ടി​യി​ലെ “ര​ക്ഷാ​പ്ര​വ​ർ​ത്ത​നം” ; 4 ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ  അ​റ​സ്റ്റി​ൽ


പ​ഴ​യ​ങ്ങാ​ടി: ന​വ​കേ​ര​ള യാ​ത്ര​യു​ടെ ക​ല്യാ​ശേ​രി മ​ണ്ഡ​ല​ത്തി​ലെ പ​രി​പാ​ടി​ക്കി​ടെ മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ്-​കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി.

ഡി​വൈ​എ​ഫ്ഐ-​സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ പി.​പി.​സ​തീ​ഷ് (42), അ​തു​ൽ ക​ണ്ണ​ൻ (22), എം.​ അ​നു​രാ​ഗ് (19), അ​ർ​ജു​ൻ കു​റ്റൂ​ർ (27) എ​ന്നി​വ​രാ​ണു കീഴട ങ്ങിയത്. പ​ഴ​യ​ങ്ങാ​ടി സി​ഐ ടി.​എ​ൻ. സ​ന്തോ​ഷ് കു​മാ​ർ ഇവ രുടെ അ​റ​സ്റ്റ് രേഖ പ്പെടുത്തി.

ഇ​തേ കേ​സി​ൽ ക​ഴി​ഞ്ഞ മാ​സം ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക്-​മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളാ​യ ചെ​റു​താ​ഴ​ത്തെ അ​മ​ൽ ബാ​ബു (24), ക​ട​ന്ന​പ്പ​ള്ളി​യി​ലെ പി. ​ജി​തി​ൻ (28), അ​ടു​ത്തി​ല​യി​ലെ ഇ.​കെ. ​അ​നു​വി​ന്ദ് (26), മ​ണ്ടൂ​രി​ലെ കെ.​ മു​ഹ​മ്മ​ദ് റ​മീ​സ് (24) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​വു​ക​യും റി​മാ​ൻ​ഡ് ക​ഴി​ഞ്ഞ് ക​ഴി​ഞ്ഞ ദി​വ​സം ജാ​മ്യം നേ​ടി പു​റ​ത്ത് വ​രി​ക​യും ചെ​യ്തിരുന്നു.

ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. കേ​സി​ൽ ഇ​നി നാ​ലു​പേ​ർ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. പ്ര​തി​ക​ളെ പ​യ്യ​ന്നൂ​ർ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment