ലണ്ടൻ: ചെവി വേദനയുമായി ആശുപത്രിയിലെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടർ ഞെട്ടി. യുവതിയുടെ ചെവിക്കുള്ളില്‍ എട്ടുകാലി വല നെയ്ത് കൂടുവച്ചിരിക്കുന്നതാണ് ഡോക്ടർ കണ്ടത്.
യുകെയിലെ അധ്യാപികയും കണ്ടന്റ് ക്രിയേറ്ററുമായ ലൂസി വൈല്‍ഡ് എന്ന യുവതിക്കാണ് വിചിത്രമായ അനുഭവം.
ചെവിക്കകത്ത് അസ്വസ്ഥതയും വേദനയും ഉണ്ടായതിനെത്തുടർന്നാണ് ലൂസി ഡോക്ടറെ സമീപിച്ചത്.
കാമറ ഘടിപ്പിച്ച ഉപകരണംകൊണ്ട് ചെവിക്കകം പരിശോധിച്ചപ്പോൾ എട്ടുകാലി വല കണ്ടെത്തുകയായിരുന്നു. എട്ടുകാലി ദിവസങ്ങളോളം ചെവിക്കകത്ത് ജീവനോടെ കഴിഞ്ഞതിനാൽ യുവതിയുടെ കേള്‍വിശക്തിയെ ബാധിച്ചിരുന്നു.
അണുബാധയും ഉണ്ടായിരുന്നു. എന്തായാലും സമയത്തിന് ആശുപത്രിയിലെത്തിയതിനാല്‍ മറ്റ് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ രക്ഷപ്പെടാനായി.