ഇന്റർ ഡെന്റൽ ബ്രഷ് / ഇന്റർ പ്രോക്സിമൽ ബ്രഷ്
പല്ലുകൾക്ക് ഇടവശം ക്ലീൻ ചെയ്യാൻ സാധിക്കുന്ന ഡിസൈനിലുള്ള ബ്രഷ്.
ദന്തൽ ഫ്ലോസ്
കൈകളിൽ ചുറ്റി എല്ലാ പല്ലിനുമിടയിൽ കയറ്റി ഇറക്കാൻ പറ്റുന്ന ഒരു നൂലാണ് ദന്തൽ ഫ്ലോസ്. എല്ലാ പല്ലുകളുടെയും ഇടയിൽ കയറിയിരിക്കുന്ന അഴുക്കുകളെ നീക്കം ചെയ്യാൻ ഏറ്റവും ഉചിതമായുള്ള മാർഗമാണ് ഫ്ലോസിംഗ്. മോണയുടെ ആരോഗ്യത്തിനും രണ്ടു പല്ലുകൾക്കിടയിൽ പോട് വരാതിരിക്കാനും ഈ രീതി വളരെ ഫലപ്രദം.
കുട്ടികൾക്കുള്ള ബ്രഷ്
കുട്ടികൾക്കുള്ള ബ്രഷ് വളരെ നേർത്ത നാരുകൾ ഉള്ളതും വളരെ ചെറുതും ആയിരിക്കും. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള പടങ്ങളും കളറുകളും രൂപങ്ങളും ഇതിൽ പതിക്കാറുണ്ട്.
ബ്രഷ് ചെയ്യുന്ന രീതി
ബ്രഷ് 45 ഡിഗ്രി ആംഗിളിൽ ചരിച്ചു പിടിച്ചുകൊണ്ട് മുകൾമോണയിൽ നിന്നു താഴോട്ടും താഴ് മോണയിൽ നിന്നു മേലോട്ടും ബ്രഷ് ചെയ്യുക എന്നുള്ളതാണ് ശരിയായ രീതി. വളരെ ചുരുക്കിപ്പറഞ്ഞാൽ ബ്രഷ് ഈ രീതിയിൽ എല്ലാ സ്ഥലങ്ങളിലും എത്തിച്ച് ബ്രഷ് ചെയ്യണം എന്നുള്ളതാണ് സാരാംശം.
ബ്രഷിന്റെ പരിപാലനം
1. പൂർണമായും അടച്ച കണ്ടയ്നറിൽ ബ്രഷ് വയ്ക്കാതിരിക്കുക. ചെറിയ സുഷിരങ്ങളുള്ള കണ്ടെയ്നറിൽ ഇട്ടുവെയ്ക്കാൻ ശ്രദ്ധിക്കണം.
2. ഈർപ്പരഹിതമായ സ്ഥലത്ത് വയ്ക്കാൻ
ശ്രദ്ധിക്കണം
3. മൗത്ത് വാഷ് കൊണ്ട് കഴുകി സൂക്ഷിക്കുന്നത് ഏറ്റവും നല്ലതാണ്. ഇത് രോഗാണു വിമുക്തത ഉറപ്പാക്കാൻ സഹായിക്കും
3. വൈറൽ ഫീവർ, ഫ്ലൂ പോലെയുള്ള അസുഖങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനുശേഷം ടൂത്ത് ബ്രഷ് മാറ്റുന്നത് നന്നായിരിക്കും.
4.ടൂത്ത് ബ്രഷ് സാനിറ്റൈസർ എന്ന ഉപാധി യുവി (UV)ലൈറ്റിന്റെ സഹായത്തോടെ ടൂത്ത് ബ്രഷിനെ രോഗാണുവിമുക്തമാക്കും
5. പ്രായോഗികമായി പറഞ്ഞാൽ പല്ലുതേച്ചതിനുശേഷം നല്ല വൃത്തിയായി ടൂത്ത് ബ്രഷ് മകുട ഭാഗം കഴുകി ടൂത്ത്പേസ്റ്റ് പൂർണമായും നീക്കം ചെയ്ത് സാധിക്കുമെങ്കിൽ മൗത്ത് വാഷിൽ കഴുകി ഈർപ്പരഹിതമായ ഒരു സ്ഥലത്ത് വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പല്ലുകളെ നിലനിർത്താൻ…
കപ്പയും കരിമ്പും ഒക്കെ കഴിച്ചിരുന്ന കാലത്ത് ഒരു പരിധിവരെ പല്ലുകൾ അതിലൂടെ ക്ലീൻ ചെയ്യപ്പെടുമായിരുന്നു. ആധുനിക ഭക്ഷണ രീതിയിൽ വളരെയധികം പറ്റിപ്പിടിച്ചിരിക്കുന്ന അംശങ്ങൾ ഉള്ളതുകൊണ്ട് പല്ലിലും മോണയിലും അത് പറ്റിയിരുന്ന് പല അസുഖങ്ങൾക്കും കാരണമാകാൻ സാധ്യത കൂടുന്നു. കൃത്യമായ പല്ലുതേപ്പും വർഷത്തിലൊരിക്കലെങ്കിലും ഡോക്ടറെ കൊണ്ടുള്ള പരിശോധനയും ക്ലീനിഗും നടത്തുന്നതുവഴി അജീവനാന്തം പല്ലുകളെ നിലനിർത്താനാവും.
വിവരങ്ങൾ – ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ
സയൻസസ്, തിരുവല്ല) 9447219903