റിയാദ്: സൗദി അറേബ്യയിൽ പ്രതിദിനം ശരാശരി 44 ഇരട്ടകൾ ജനിക്കുന്നതായി റിപ്പോർട്ട്. 2022ൽ സൗദി സ്ത്രീകൾ 16,000ലധികം ഇരട്ടകൾക്ക് ജന്മം നൽകിയതായി ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നു.
സാമ്പത്തിക ആസൂത്രണ മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ പ്രകാരം 2022ൽ സൗദിയിൽ ഏകദേശം 4,17,000 പ്രസവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ ഏകദേശം നാലു ലക്ഷം ഒറ്റ ജനനങ്ങളാണ്. 16,160 ആണ് ഇരട്ട ജനനക്കേസുകൾ. 896 ട്രിപ്പിൾ അല്ലെങ്കിൽ അതിലധികമോ ജനനങ്ങളുമുണ്ടായി.
അതേസമയം 2022ൽ സൗദിയിതര അമ്മമാർക്ക് 67,500 ജനനങ്ങൾ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കണക്കിലുണ്ട്. ഇതിൽ 63,800 ഒറ്റ പ്രസവങ്ങളും 3,400 ഇരട്ട ജനനങ്ങളും 343 ട്രിപ്പിൾ ജനനങ്ങളും അതിലധികവുമാണ്.