ദുരൂഹത മാറാതെ മൈലപ്ര കൊലപാതകം; അന്വേഷണത്തിന് പ്രത്യേക സംഘം

പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര​യി​ൽ ക​ട​യ്ക്കു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വ​യോ​ധി​ക​നാ​യ വ്യാ​പാ​രി​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന്. ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് 73 കാ​ര​നാ​യ ജോ​ർ​ജ് ഉ​ണ്ണു​ണ്ണി​യെ ക​ട​യു​ടെ അ​ക​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് വാ​യി​ൽ തു​ണി തി​രു​കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ജോ​ർ​ജി​ന്‍റെ കൊ​ച്ചു​മ​ക​നാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ടു​പോ​കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ജോ​ർ​ജി​നെ ക​ണ്ടെ​ത്തി​യ​ത്.

​വിവ​രം ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ അ​റി​യി​ച്ചു. ക​ട പോ​ലീ​സ് സീ​ല്‍ ചെ​യ്തു. ക​ട​യി​ല്‍ നി​ന്ന് പ​ണ​വും ജോ​ര്‍​ജി​ന്‍റെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല​യും ന​ഷ്ട​പ്പെ​ട്ടു. സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി ഹാ​ര്‍​ഡ് ഡി​സ്‌​ക് കാ​ണാ​താ​യി​ട്ടു​ണ്ട്.

വ്യാ​പാ​രി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രു​പീ​ക​രി​ച്ചു. പ​ത്ത​നം​തി​ട്ട എ​സ്പി വി ​അ​ജി​ത്തി​നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ടം. ര​ണ്ട് ഡി​വൈ​എ​സ്പി​മാ​ർ​ക്ക് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി. മൃ​ത​ദേ​ഹം ഇ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്‌ മോ​ർ​ട്ടം ന​ട​ത്തും.

Related posts

Leave a Comment