ബോളിവുഡ് താരങ്ങളായ മലൈക അറോറയും അര്ജുൻ കപൂറും വിവാഹിതാരാകാൻ പോകുന്നു എന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. തന്റെ ആദ്യ ഭർത്താവായ നടൻ അര്‍ബാസ് ഖാനുമായി മലൈക വിവാഹ മോചനം നേടിയിരുന്നു. അടുത്തിടെയാണ് അര്‍ബാസ് ഖാൻ വീണ്ടും വിവാഹിതനായത്. എന്നാൽ താൻ വീണ്ടും വിവാഹിതയാകുമെന്ന് മലൈക വെളിപ്പെടുത്തിയതാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്.
ഒരു ഷോയില്‍ ഫറാ ഖാൻ ചോദിച്ചപ്പോഴാണ് മലൈക ഇക്കാര്യം തുറന്ന് പറഞ്ഞത്. മലൈക അറോറ 2024ല്‍ വിവാഹിതയാകുമോ എന്നായിരുന്നു ഫറാ ഖാന്റെ ചോദ്യം. മലൈകയുടെ മറുപടിയാവട്ടെ ആരെങ്കിലുമുണ്ടെങ്കില്‍ 100 ശതമാനവും താൻ വിവാഹിതയാകും എന്നായിരുന്നു . അങ്ങനെ ഒരുപാടു പേരുണ്ടാകും എന്നായിരുന്നു ഫറാ ഖാൻ ഇതിന് മലൈകയ്ക്ക് നൽകിയ മറുപടി.
തന്നോട് നേരിട്ട് ആരെങ്കിലും വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടാല്‍ എന്നാണ് ഉദ്ദേശിച്ചത് എന്ന് മലൈക വ്യക്തമാക്കുകയും ചെയ്തു. എങ്കിൽ അങ്ങനെ ആരെങ്കിലുമുണ്ടോ എന്ന് ഫറ തിരിച്ച് ചോദിച്ചു. പിന്നീട് ചോദ്യത്തിൽ നിന്ന് മലൈക ഒഴിഞ്ഞു മാറുകയായിരുന്നു.
യുവ ബോളിവുഡ് താരം അര്ജുൻ കപൂറുമായി മലൈക കുറേക്കാലമായി പ്രണയത്തിലാണ് എന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 2018ലാണ് ഇരുവരും ഡേറ്റിംഗ് തുടങ്ങിയത്. 2019ല്‍ ഇക്കാര്യം പരസ്യമാക്കുകയും ചെയ്തു. 2017ലായിരുന്നു മലൈക അറോറ അര്‍ബ്ബാസ് ഖാനുമായി വിവാഹ മോചനം നേടിയത്. മലൈകയ്ക്കും അര്‍ബാസിനും അര്ഹാൻ എന്നൊരു മകനും ഉണ്ട്.