ന്യൂഡൽഹി: പുതുവത്സരാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2024 എല്ലാവർക്കും സമൃദ്ധിയും സമാധാനവും അത്ഭുതകരമായ ആരോഗ്യവും നൽകട്ടെ എന്ന് മോദി ആശംസിച്ചു.
“എല്ലാവർക്കും ഗംഭീരമായ 2024 ആശംസിക്കുന്നു! ഈ വർഷം എല്ലാവർക്കും സമൃദ്ധിയും സമാധാനവും ആരോഗ്യവും നൽകട്ടെ,” പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചതിങ്ങനെ.
രാജ്യം വിവിധ ആഘോഷങ്ങളോടെ 2024-നെ വരവേറ്റപ്പോൾ ചിലർ ക്ഷേത്രങ്ങളിൽ പ്രാർഥനകളും വഴിപാടുകളുമായി പുതുവർഷത്തിലേക്ക് പ്രവേശിച്ചു.
പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ പ്രാർഥനകൾ അർപ്പിക്കാൻ രാജ്യത്തെമ്പാടുമുള്ള ആളുകൾ ക്ഷേത്രങ്ങളിൽ തടിച്ചുകൂടുന്നത് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ കാണിച്ചു. അതേസമയം, രാജ്യത്തുടനീളമുള്ള നഗരങ്ങൾ ആഡംബരത്തോടെയും സന്തോഷത്തോടെയുമാണ് പുതുവർഷത്തെ വരവേറ്റത്.
Wishing everyone a splendid 2024! May this year bring forth prosperity, peace and wonderful health for all.
— Narendra Modi (@narendramodi) January 1, 2024