ബന്ധം വേര്‍പ്പെടുത്തുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം, ആഞ്ജനേയന്‍ സ്‌നേഹത്തിന്റെ നിറകുടം, തമിഴ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെപ്പറ്റി നടി അനന്യ പ്രതികരിക്കുന്നു

nadiഭര്‍ത്താവ് ആഞ്ജനേയനില്‍നിന്ന് വിവാഹമോചിതയാകാന്‍ പോകുന്നുവെന്ന തരത്തില്‍ തമിഴ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് നടി അനന്യ. നാലു വര്‍ഷം പിന്നിട്ട വിവാഹബന്ധത്തില്‍ പൂര്‍ണതൃപ്തയാണെന്നും തങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും നടി പ്രതികരിച്ചു. താന്‍ അഭിനയിച്ച ഒരു സിനിമയിലെ ചിത്രവും ചേര്‍ത്തായിരുന്നു പത്രങ്ങളില്‍ വാര്‍ത്ത വന്നത്.

വാര്‍ത്ത കണ്ട് നിരവധിപേരാണ് വിളിച്ചുകൊണ്ടിരിക്കുന്നത്. വലിയ ഗര്‍ത്തത്തില്‍നിന്ന് കരകയറാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും വീണ്ടും അതിലേക്ക് വലിച്ചിടാന്‍ ശ്രമിച്ചാല്‍ എന്താണ് ചെയ്യുക-അനന്യ രോക്ഷത്തോടെ ചോദിക്കുന്നു. വിവാഹശേഷം ശരിക്കുമൊന്ന് മനസുതുറന്ന് സന്തോഷിക്കാന്‍ ഞങ്ങള്‍ക്കായിട്ടില്ല. കല്യാണം കഴിഞ്ഞ് അടിച്ചുപൊളിച്ചു എന്നൊക്കെ കൂട്ടുകാര്‍ പറയുമ്പോഴും അതൊന്നും മനസിലാക്കാന്‍ എനിക്കു സാധിച്ചിട്ടില്ല. ആഗ്രഹിച്ചതുപോലെ ഒരു കല്യാണമല്ലല്ലോ നടന്നത്- അനന്യ പറയുന്നു.

എനിക്ക് ഏറ്റവും ഇണങ്ങിയ പാര്‍ട്ണര്‍ ആണ് ഏട്ടന്‍. ഞങ്ങളൊന്നിച്ചുള്ള ഫോട്ടോകള്‍ കണ്ട് അതിനെ വിമര്‍ശിച്ചവര്‍ തന്നെ ഇപ്പോള്‍ ഫേസ്ബുക്കില്‍ വരുന്ന ചിത്രങ്ങള്‍ക്ക് ലൈക്ക് അടിക്കുന്നു. എല്ലാ വിഷമങ്ങളെയും അതിജീവിച്ച് പോസിറ്റീവായി നില്ക്കാനാണ് ശ്രമിച്ചത്. ഇത്തരം വാര്‍ത്തകള്‍ കൊണ്ടൊന്നും ഞങ്ങളെ പിരിക്കാനാകില്ല- അനന്യയുടെ വാക്കുകള്‍ക്ക് കാരിരുമ്പിന്റെ ഉറപ്പ്. ശരിക്കുമൊരു വിപ്ലവക്കല്യാണമായിരുന്നു അനന്യയുടേത്. തന്നേക്കാള്‍ പ്രായമുള്ള ഒന്നു വിവാഹിതനായെന്നു പറയപ്പെടുന്ന ആഞ്ജനേയനെ വിവാഹം കഴിച്ചതോടെ മാതാപിതാക്കളും പിണങ്ങി. ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ടെങ്കിലും സജീവമല്ല അനന്യ.

Related posts