കെ​എ​സ്ആ​ർ​ടി​സി: അ​ങ്ക​മാ​ലി യൂ​ണി​റ്റ് സെ​ൻ​ട്ര​ൽ ഹ​ബ്ബാ​ക്കി ഓ​രോ മ​ണി​ക്കൂ​റി​ലും ബൈ​പാ​സ് റൈ​ഡ​റു​ക​ൾ

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി മ​ധ്യ​കേ​ര​ള​ത്തി​ലെ അ​ങ്ക​മാ​ലി യൂ​ണി​റ്റി​നെ സെ​ൻ​ട്ര​ൽ ഹ​ബ്ബാ​ക്കി കൊ​ണ്ട് ബൈ​പാ​സ് റൈ​ഡ​റു​ക​ളു​ടെ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു. അ​ങ്ക​മാ​ലി​യി​ൽ നി​ന്നും ഓ​രോ മ​ണി​ക്കൂ​റി​ലും എം​സി റോ​ഡു വ​ഴി​യും ദേ​ശീ​യ​പാ​ത വ​ഴി​യും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും കോ​ഴി​ക്കോ​ട്ടേ​ക്കും ബൈ​പാ​സ് റൈ​ഡ​റു​ക​ൾ ഓ​ടും.

തി​രു​വ​ന​ന്ത​പു​രം പാ​പ്പ​നം​കോ​ട്ട് നി​ന്നും 18 ഉം ​കോ​ഴി​ക്കോ​ട്ടു നി​ന്നും 24 ഉം ​ലോ ഫ്ലോ​ർ എ​സി ബ​സു​ക​ൾ ഇ​തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് സ്പെ​യ​ർ ബ​സു​ക​ളും സ​ർ​വീ​സ് ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​നാ​യി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ര​ണ്ട് യാ​ത്രാ സ​ഹാ​യി​ക​ളെ​യും അ​ങ്ക​മാ​ലി​യി​ൽ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

കോ​ഴി​ക്കോ​ട്ടു നി​ന്നും ഓ​രോ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് അ​ങ്ക​മാ​ലി വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്കും 24 ഷെ​ഡ്യൂ​ളു​ക​ൾ വീ​ത​മാ​ണ് ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​ത്. ഈ ​സ​ർ​വീ​സു​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും മു​ട​ങ്ങു​ക​യോ ത​ട​സ​പ്പെ​ടു​ക​യോ ചെ​യ്യ​രു​തെ​ന്നും നി​ർ​ദ്ദേ​ശ​മു​ണ്ട്.

സ​ർ​വീ​സ് ഓ​പ്പ​റേ​ഷ​നും ബ​സു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി ത​ന്നെ ന​ട​ത്ത​ണം. ബ്രേ​ക്ക്ഡൗ​ണു​ണ്ടാ​യാ​ൽ പ​ക​രം ബ​സ് എ​ത്തി​ച്ച് യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്ക​ണം.

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment