ഭക്ഷണ പരീക്ഷണങ്ങൾ നമ്മെ വിസ്മയിപ്പിക്കുന്നതിൽ പരാജയപ്പെട്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ ഇത്തരം പാചക പരീക്ഷണങ്ങൾ എപ്പോഴും പ്രചരിക്കാറുണ്ട്. ചോക്ലേറ്റ് മാഗി മുതൽ ദോശ ഐസ്ക്രീം വരെയുള്ള അതുല്യമായ ഫുഡ് കോമ്പോസ് വരെ ഇതിൽ ഉൾപ്പെടുന്നു.
അസാധാരണമായ ഈ ഫുഡ് ഫ്യൂഷനുകൾ ആസ്വദിച്ച് കഴിക്കാൻ കഴിയില്ലെങ്കിലും വീഡിയോയ്ക്ക് നിരവധി ലൈക്കുകൾ ലഭിക്കാറുണ്ട്. ഇത്തരത്തിൽ വറുത്ത ന്യൂട്ടെല്ലയുടെയും വിവിധ പച്ചക്കറികളുടെയും സംയോജനമാണ് ഇപ്പോൾ വൈറലാകുന്നത്.
ഇൻസ്റ്റഗ്രാമിൽ വൈറലായ വീഡിയോയിൽ മാവ് കുഴച്ചെടുത്ത ശേഷം അത് പരത്തുന്നത് കാണാം. പിന്നീട് അതിലേക്ക് ന്യൂട്ടല്ല ചേർത്ത് അവ പൊതിഞ്ഞെടുക്കുന്നു. ശേഷം ഇവ വറത്തെടുക്കുന്നു. തയാറാക്കിയ വിഭവം ഒരു പ്ലേറ്റ് എടുത്ത് അതിൽ സബ്ജിയും കറികളും ചട്ണിയും ക്രമീകരിച്ച് കുറച്ച് സാലഡും നൽകി വിളമ്പുന്നു.
ഭക്ഷണപ്രേമികൾക്ക് ഈ വിചിത്രമായ താലി വിഭവത്തെക്കുറിച്ച് സംശയം മാത്രമല്ല, അവർ പോസ്റ്റിനോട് ശക്തമായി പ്രതികരിക്കുകയും ചെയ്തു. വിമർശനവുമായി നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റിട്ടത്.