തിരുവനന്തപുരവും കൊല്ലവും വച്ചുമാറിയാൽ രണ്ടിടത്തും ഇടതുപക്ഷം ജയിക്കും: സി. ദിവാകരൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് സി​പി​ഐ​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ന്ന​തി​നി​ടെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം മ​ണ്ഡ​ല​ങ്ങ​ൾ വ​ച്ചു മാ​റി​യാ​ൽ ര​ണ്ടി​ട​ത്തും ഇ​ട​തു​പ​ക്ഷം വി​ജ​യി​ക്കു​മെ​ന്ന അ​ഭി​പ്രാ​യ​വു​മാ​യി മു​തി​ർ​ന്ന സി​പി​ഐ നേ​താ​വ് സി.​ ദി​വാ​ക​ര​ൻ. മു​തി​ര്‍​ന്ന ഇ​ട​തു​നേ​താ​ക്ക​ള്‍ അ​തി​നു​ള്ള രാ​ഷ്ട്രീ​യ പ​ക്വ​ത​ കാ​ട്ട​ണ​മെ​ന്നും ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ സി.​ ദി​വാ​ക​ര​ൻ പ​റ​യു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത് സി​പി​എം അ​നു​കൂ​ല തൊ​ഴി​ലാ​ളി-​യു​വ​ജ​ന, സ​ര്‍​വീ​സ് സം​ഘ​ട​ന​ക​ളു​ടെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മു​ണ്ട്. എ​ൻ​ജി​ഒ യൂ​ണി​യ​നാ​യാ​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യാ​ലും അ​വ​രെ​യെ​ല്ലാം സ്വാ​ധീ​നി​ക്കു​ന്ന രാ​ഷ്ട്രീ​യം സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്ര​മാ​ണെ​ന്നും സി.​ ദി​വാ​ക​ര​ൻ പ​റ​യു​ന്നു. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ ഇ​ട​ത് എം​പി​മാ​രു​ണ്ടാ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

അ​തി​ന് മ​ണ്ഡ​ലം​വ​ച്ചു​മാ​റ​ല്‍​പോ​ലെ​യു​ള്ള വി​ട്ടു​വീ​ഴ്ച​ക​ള്‍ ആ​വ​ശ്യ​മാ​ണെ​ന്നും സി.​ദി​വാ​ക​ര​ൻ പ​റ​യു​ന്നു. നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് സി​പി​ഐ​യും കൊ​ല്ല​ത്ത് സി​പി​എ​മ്മു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. സീ​റ്റു​ക​ള്‍ പ​ര​സ്പ​രം വ​ച്ചു​മാ​റി​യാ​ല്‍ ര​ണ്ട് സ്ഥ​ല​ത്തും വി​ജ​യ​സാ​ധ്യ​ത​യു​ണ്ടെ​ന്നു​ള്ള വി​ല​യി​രു​ത്ത​ലു​ക​ൾ ഇ​ട​തു​മു​ന്ന​ണി​യി​ൽ നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്നു. 2009 മു​ത​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ശി ത​രൂ​ർ ആ​ണ് തു​ട​ര്‍​ച്ച​യാ​യി മൂ​ന്ന് ത​വ​ണ തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​ലും തി​രു​വ​ന​ന്ത​പു​ര​ത്ത് സി​പി​ഐ മൂ​ന്നാം​സ്ഥാ​ന​ത്താ​യി​രു​ന്നു​വെ​ന്ന​ത് സി​പി​ഐ പ്രാ​ധാ​ന്യ​ത്തോ​ടെ കാ​ണു​ന്നു​ണ്ട്.

2005 ലെ ​ലോ​ക്‌​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യി​ച്ച പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍ ആ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു​ള്ള സി​പി​ഐ​യു​ടെ അ​വ​സാ​ന എം​പി. പി.​കെ. വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ നി​ര്യാ​ണ​ത്തെ​ത്തു​ട​ര്‍​ന്നു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ണ് പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ൻ വി​ജ​യി​ച്ച​ത്. അ​തേ​സ​മ​യം 2009ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ​ക്ക് ര​ണ്ടാം സ്ഥാ​നംകൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നു. ശ​ശി ത​രൂ​ർ വീ​ണ്ടും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ സി​പി​എ​മ്മി​ലെ ശ​ക്ത​നാ​യ ഏ​തെ​ങ്കി​ലും നേ​താ​വ് സ്ഥാ​നാ​ര്‍​ഥി​യാ​യാ​ല്‍ ശ​ക്ത​മാ​യ മ​ത്സ​രം ത​ന്നെ​യു​ണ്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​നോ​യ് വി​ശ്വം സ്ഥാ​നാ​ർ​ഥി​യാ​കാ​നു​ള്ള സാ​ധ്യ​ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യ​തോ​ടെ മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത മ​ങ്ങി. പാ​ർ​ട്ടി സെ​ക്ര​ട്ട​റി​മാ​ർ മ​ത്സ​രി​ക്കു​ന്ന പ​തി​വി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് മു​തി​ർ​ന്ന നേ​താ​വ് ആ​നി​രാ​ജ​യു​ടെ പേ​രും ഉ​യ​ർ​ന്ന് കേ​ൾ​ക്കു​ന്നു​ണ്ട്.

ദിവാകരന്‍റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കും: കെ.​ഇ. ഇ​സ്മാ​യി​ൽ

അതേസമയം തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ലോ​ക്സ​ഭ സീ​റ്റു​ക​ൾ വ​ച്ച് മാ​റു​ന്ന​ത് സം​ബ​ന്ധി​ച്ച് സി. ​ദി​വാ​ക​ര​ൻ പ​ര​സ്യ​മാ​യി അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തി​യ​ത് തെ​റ്റാ​ണെ​ന്ന് സി​പി​ഐ മു​തി​ർ​ന്ന നേ​താ​വ് കെ.​ഇ. ഇ​സ്മാ​യി​ൽ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ദി​വാ​ക​ര​ന്‍റെ അ​ഭി​പ്രാ​യം തി​ക​ച്ചും വ്യ​ക്തി​പ​രം മാ​ത്ര​മാ​യെ കാ​ണാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. ഇ​തി​നോ​ട് യോ​ജി​ക്കു​ന്നി​ല്ല. ഇ​രു പാ​ർ​ട്ടി​ക​ളി​ലും ആ​ശ​യ​ക്കുഴ​പ്പ​മു​ണ്ടാ​ക്കാ​നേ ദി​വാ​ക​ര​ന്‍റെ പ്ര​സ്താ​വ​ന ഉ​പ​ക​രി​ക്കു​ക​യു​ള്ളു.

സീ​റ്റ് വ​ച്ച് മാ​റു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​രു​പാ​ർ​ട്ടി​ക​ളു​ടെ​യും സം​സ്ഥാ​ന ക​മ്മി​റ്റി​ക​ളാ​ണ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ന്ന​ത്. ഇ​ത് ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളി​ലൂ​ടെ​യാ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്. സി​പി​ഐ​യു​ടെ ഭാ​ഗ​മാ​യും എ​ൽ​ഡി​എ​ഫി​ന്‍റെ ച​ട്ട​ക്കൂ​ടു​ക​ളെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന ആ​ളാ​ണ് ദി​വാ​ക​ര​ൻ.

അ​ങ്ങ​നെ​യു​ള്ള ദി​വാ​ക​ര​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും പ​ര​സ്യ പ്ര​തി​ക​ര​ണം ഉ​ണ്ടാ​യ​ത് ശ​രി​യ​ല്ലെ​ന്നും കെ.​ഇ. ഇ​സ്മാ​യി​ൽ പ​റ​ഞ്ഞു. സി​പി​ഐ​യു​ടെ ക​മ്മി​റ്റി​ക​ളി​ലും പാ​ർ​ട്ടി വേ​ദി​ക​ളി​ലു​മാ​ണ് അ​ഭി​പ്രാ​യം പ​റ​യേ​ണ്ട​ത്. ദി​വാ​ക​ര​ന്‍റെ പ്ര​സ്താ​വ​ന അ​ന​വ​സ​ര​ത്തി​ലു​ള്ള​താ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര്യ​ങ്ങ​ൾ സി​പി​ഐ കൂ​ട്ടാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment