വെള്ളൂർ: സപ്ലൈകോ മാവേലി സ്റ്റോറിൽ അവശ്യസാധനങ്ങൾ ഇല്ലാത്തതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് വെള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളൂർ സപ്ലൈകോ മാവേലി സ്റ്റോറിന് മുന്നിൽ കപ്പ പുഴുങ്ങി നാട്ടുകാർക്കു വിതരണം ചെയ്തു പ്രതിഷേധിച്ചു.
സബ്സിഡി നിരക്കിൽലഭിച്ചിരുന്ന നിത്യോപയോഗ സാധനങ്ങൾ ലഭിക്കാതെയായിട്ട് ആഴ്ചകളായി. കുറഞ്ഞ നിരക്കിൽ കിട്ടിയിരുന്ന മറ്റ് നിത്യോപയോഗ സാധനങ്ങളും ലഭിക്കുന്നില്ല.
സിവിൽ സപ്ലൈസ് സ്റ്റോറുകളിൽ സബ്സിഡി നിരക്കിൽ സാധനങ്ങൾ സർക്കാർ ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ് വ്യത്യസ്തമായ സമരപരിപാടിയുമായി മഹിളാ കോൺഗ്രസ് രംഗത്ത് വന്നത്. സമരപരിപാടി ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സിന്ധു ബിനോയ് അധ്യക്ഷത വഹിച്ചു.കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഷിബു, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി. കുമാരി കരുണാകരൻ, കെ.എ. ചന്ദ്രിക, കുര്യാക്കോസ് തോട്ടത്തിൽ, എം.ആർ. ഷാജി തുടങ്ങിയവർ സംബന്ധിച്ചു.