ഗുരുഗ്രാം: രണ്ടു വയസുള്ള മകന്റെ മുമ്പിൽവച്ചു ഭാര്യയെ കൊലപ്പെടുത്തിയശേഷം യുവാവ് മെട്രോ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽനിന്നു റോഡിലേക്കു ചാടി ജീവനൊടുക്കി. ഹരിയാനയിലെ ഗുരുഗ്രാമിലാണു സംഭവം. ഗൗരവ് ശർമയാണു മരിച്ചത്.
ഇയാളുടെ ഭാര്യ ആഗ്രാ സ്വദേശിനിയായ ലക്ഷ്മി റാവത്തിനെ (23) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
രക്തത്തിൽ മുങ്ങിയ മൃതദേഹത്തിനരികിൽ രണ്ടു വയസ് പ്രായമായ കുഞ്ഞു കരഞ്ഞുകൊണ്ടിരുന്നതായി പോലീസ് പറഞ്ഞു.
കൂർത്ത ആയുധമുപയോഗിച്ച് കുത്തേറ്റതാണ് മരണകാരണം. യുവതിയുടെ ഭർത്താവിന്റെ സുഹൃത്തിനും കൊലപാതകത്തിൽ പങ്കുണ്ടെന്നു പോലീസ് പറഞ്ഞു. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. ആറുമാസം മുമ്പാണ് ഭർത്താവ് ഗൗരവ് ശർമയ്ക്കൊപ്പം ലക്ഷ്മി ഗുരുഗ്രാമിലേക്കു താമസം മാറിയത്.