കോഴിക്കോട്: സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യാനിരുന്ന എസ്കെഎസ്എസ്എഫ് പരിപാടിക്ക് വിലക്കേർപ്പെടുത്തി പള്ളിക്കമ്മിറ്റി. മുസ് ലിം ലീഗ് തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡന്റ് സെക്രട്ടറിയായ മഹല്ല് കമ്മിറ്റിയുടേതാണ് നടപടി.
മുക്കം മുരിങ്ങംപുറായി പള്ളിക്കമ്മിറ്റിക്ക് കീഴിൽ എസ്കെഎസ്എസ്എഫ് ആരംഭിക്കുന്ന സഹചാരി സെന്ററിന്റെ ഉദ്ഘാടനമാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കാനിരുന്നത്. പാണക്കാട് തങ്ങൻമാരെ ക്ഷണിക്കാതിരുന്നതോടെയാണ് പള്ളിക്കമ്മിറ്റി പരിപാടി തടഞ്ഞതെന്നു പറയുന്നു. ഇതോടെ മൂന്നര ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമിച്ച ഓഫീസ് ഉദ്ഘാടനം പള്ളി കോമ്പൗണ്ടിന് പുറത്ത് നിർവഹിച്ച് ജിഫ്രി തങ്ങൾക്ക് മടങ്ങേണ്ടിവന്നു.
പള്ളിക്കമ്മിറ്റിയുടെ അനുമതിയില്ലാതെ ഓഫീസ് ഉദ്ഘാടനം നിശ്ചയിച്ചതുകൊണ്ടാണ് അനുമതി നൽകാതിരുന്നതെന്നാണ് ഭാരവാഹികളുടെ വിശദീകരണം. സമസ്തയുടെ പ്രധാന പോഷക സംഘടനയായ എസ്കെഎസ്എഫ്പാണക്കാട് വിരുദ്ധ ചേരിയുടെ നിയന്ത്രണത്തിലാണ്.