പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ള്‍ നി​രോ​ധി​ച്ച് ദു​ബാ​യ്

ദു​ബാ​യ്: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ള്‍​ക്ക് ദു​ബാ​യി​ൽ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. എ​മി​റേ​റ്റി​ലെ മു​ഴു​വ​ന്‍ വി​ല്‍​പ​ന​ക്കാ​ര്‍​ക്കും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ബാ​ധ​ക​മാ​ണ്.

നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്ക് 200 ദി​ര്‍​ഹം പി​ഴ ചു​മ​ത്തു​മെ​ന്ന് അ​ധി​കാ​രി​ക​ള്‍ അ​റി​യി​ച്ചു. ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഇ​തേ ലം​ഘ​നം ആ​വ​ര്‍​ത്തി​ച്ചാ​ല്‍ പി​ഴ ഇ​ര​ട്ടി​യാ​ക്കും.

ഇ​ത് പ​ര​മാ​വ​ധി 2,000 ദി​ര്‍​ഹം വ​രെ​യാ​കാം. പി​ഴ ചു​മ​ത്ത​പ്പെ​ട്ട​വ​ര്‍​ക്ക് പ​ത്തു ദി​വ​സ​ത്തി​ന​കം അ​ധി​കൃ​ത​ര്‍​ക്ക് രേ​ഖാ​മൂ​ലം അ​പ്പീ​ല്‍ ന​ല്‍​കാം. ദു​ബാ​യ് കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ മ​ക്തൂ​മി​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

Related posts

Leave a Comment