സം​സ്ഥാ​ന​ത്ത് ക​ഴി‌‌​ഞ്ഞവ​ർ​ഷം ന​വം​ബ​ർ വ​രെ 2,40,959 ക്രി​മി​ന​ൽ കേ​സു​ക​ൾ; വ​ധ​ശ്ര​മ​ക്കേ​സു​ക​ളി​ൽ വ​ർ​ധന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ഴി‌‌​ഞ്ഞ ന​വം​ബ​ർ വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 2,40,959 കേ​സു​ക​ൾ. 2022 ൽ ​സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നേ​ക്കാ​ള്‍ 5,101 കൂ​ടു​ത​ൽ കേ​സു​ക​ളാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഡി​സം​ബ​റി​ലെ ക​ണ​ക്കു​ക​ൾ കൂ​ടി ചേ​രു​ന്പോ​ൾ എ​ണ്ണം കൂ​ടും.

2022ൽ 2,35,858 ​കേ​സു​ക​ളാ​ണ് ആ​കെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. വ​ധ​ശ്ര​മ​ക്കേ​സു​ക​ളി​ൽ വ​ലി​യ വ​ർ​ദ്ധ​ന ഉ​ണ്ടാ​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു. 2022ൽ 700 ​വ​ധ​ശ്ര​മ​ക്കേ​സു​ക​ളാ​യി​രു​ന്നു. 2023 ന​വം​ബ​ർ വ​രെ വ​ധ​ശ്ര​മ​ക്കേ​സു​ക​ൾ 918 ആ​യി. അ​തേ​സ​മ​യം കൊ​ല​ക്കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 2022നെ ​അ​പേ​ക്ഷി​ച്ച് 2023ൽ ​കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.

2022ൽ ​കേ​സു​ക​ളു​ടെ എ​ണ്ണം 334 ആ​യി​രു​ന്നു​വെ​ങ്കി​ൽ 2023 ന​വ​ബ​ർ വ​രെ 306 ആ​ണ്. 2022 ൽ‍ ​റി​പ്പോ​ർ​ട്ട് ചെ​യ്ത ദേ​ഹോ​പദ്ര​വ കേ​സു​ക​ൾ 17,174 ആ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ വ​രെ 17,713 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2022ൽ ​ത​ട്ടി​പ്പു​ക്കേ​സു​ക​ൾ 8307 ആ​ണെ​ങ്കി​ൽ 2023ൽ 10,393 ​കേ​സു​ക​ളാ​യി.

സ്ത്രീ​ധ​ന പീ​ഡ​നം മൂ​ല​മു​ള്ള മ​ര​ണ​കേ​സു​ക​ള്‍ 2022ൽ ​പ​തി​നൊ​ന്നാ​യി​രു​ന്നു. 2023ൽ ​എ​ട്ടാ​യി. ക​ഴി​ഞ്ഞ ന​വം​ബ​ർ​വ​രെ ഭ​ർ​ത്താ​വി​ന്‍റെ​യും വീ​ട്ടു​കാ​രു​ടെ​യും പീ​ഡ​ന​ക്കേ​സു​ക​ള്‍ 4345 ആ​ണ്. അ​തേ​സ​മ​യം ഇ​ത് 2022ൽ 4998 ​ആ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും ല​ഹ​രി​യു​ടെ​യും ഉ​പ​യോ​ഗം ത​ന്നെ​യാ​ണ് ആ​ക്ര​മ​ങ്ങ​ള്‍​ക്ക് പി​ന്നി​ൽ എ​ന്നാ​ണ് പോലീ​സ് പ​റ​യു​ന്ന​ത്.

Related posts

Leave a Comment