കെ​എ​സ്ആ​ർ​ടി​സി​യി​ൽ പു​തി​യ പ​രി​ഷ്കാ​രം; സ്ഥ​ല​പ്പേ​ര് കേ​ട്ടാ​ൽ ടി​ക്ക​റ്റ് മെ​ഷീ​ൻ ടി​ക്ക​റ്റ് പ്രി​ന്‍റ് ചെ​യ്യും

ചാ​ത്ത​ന്നൂ​ർ: യാ​ത്ര​ക്കാ​ര​ൻ​ സ്ഥ​ല​പ്പേ​ര് പ​റ​ഞ്ഞാ​ൽ അ​ത് കേ​ട്ട് ടി​ക്ക​റ്റ് പ്രി​ന്‍റ് ചെ​യ്യു​ന്ന മെ​ഷീ​നു​ക​ൾ കെഎ​സ്ആ​ർടിസിക്ക് ​എ​ത്തി​ത്തു​ട​ങ്ങി. മെ​ഷീ​ന് മൊ​ബെെ​ൽ​ഫോ​ൺ വ​ലി​പ്പം മാ​ത്ര​മേ​യു​ള്ളു​വെ​ന്ന​ത് ക​ണ്ട​ക്ട​ർ​മാ​ർ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​ണ്. കെ ​എ​സ് ആ​ർ ടി ​സി ന​ട​പ്പാ​ക്കു​ന്ന പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​സം​വി​ധാ​ന​വും. കൂ​ടാ​തെ യാ​ത്ര​ക്കാ​ർ​ക്ക് ഏ​ത് കാ​ർ​ഡും ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യും.

ജ​നു​വ​രി 15 മു​ത​ൽ സം​സ്ഥാ​ന​ത്തെ കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ ട്രാ​വ​ൽ കാ​ർ​ഡ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ ടി​ക്ക​റ്റ് മെ​ഷീ​നു​ക​ൾ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളി​ൽ എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. പു​തി​യ ടി​ക്ക​റ്റ് മെ​ഷീ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ഈ ​മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.

പു​തി​യ ടി​ക്ക​റ്റ് മെ​ഷീ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​തോ​ടെ ട്രാ​വ​ൽ കാ​ർ​ഡ് സൗ​ക​ര്യം മാ​ത്ര​മ​ല്ല ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ർ​ഡ് സൗ​ക​ര്യ​വും കൂ​ടാ​തെ യു​പി​ഐ പെ​യ്മെന്‍റ് സം​വി​ധാ​ന​വും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ എ​ത്തു​ം. നി​ല​വി​ലെ ടി​ക്ക​റ്റ് മെ​ഷീ​ൻ മാ​റ്റി പു​തി​യ ടി​ക്ക​റ്റ് മെ​ഷീ​നു​ക​ൾ ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഈ ​ആ​ഴ്ച​യോ​ടെ ആ​രം​ഭി​ക്കും.

പ​തി​ന​ഞ്ചാം തീ​യ​തി​യോ​ടെ ടി​ക്ക​റ്റ് മെ​ഷീ​നു​ക​ളു​ടെ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളി​ൽ പു​തി​യ ടി​ക്ക​റ്റ് സം​വി​ധാ​നം ന​ട​പ്പി​ൽ വ​രു​മെ​ന്നാ​ണ് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ സൂ​ച​ന ന​ൽ​കു​ന്ന​ത്. സാ​ധാ​ര​ണ ഒ​രു മൊ​ബൈ​ൽ ഫോ​ണി​ന്‍റെ വ​ലി​പ്പം മാ​ത്ര​മു​ള്ള മെ​ഷീ​നു​ക​ളാ​ണ് ഇ​ത്ത​വ​ണ ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

അ​തി​ന്‍റെ സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ ​പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യാ​ൽ ഉ​ട​ൻ​ത​ന്നെ ടി​ക്ക​റ്റ് മെ​ഷീ​നു​ക​ൾ ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് വി​ത​ര​ണം ന​ട​ത്തും. ക​യ്യി​ൽ പ​ണം കൊ​ണ്ടു ന​ട​ക്കാ​തെ ത​ന്നെ ബ​സുക​ളി​ൽ ക​യ​റാ​ൻ ക​ഴി​യു​മെ​ന്നു​ള്ള​താ​ണ് പ്ര​ത്യേ​ക​ത. മാ​ത്ര​മ​ല്ല പു​തി​യ ടി​ക്ക​റ്റ് മെ​ഷീ​നു​ക​ളി​ൽ പോ​കേ​ണ്ട സ്ഥ​ല​ത്തി​ന്‍റെ കോ​ഡ് അ​ടി​ക്കു​ന്ന​തി​നു പ​ക​രം സ്ഥ​ല​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞു കൊ​ടു​ത്താ​ൽ മ​തി​യാ​കും. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സുക​ളി​ൽ പു​തി​യ ടി​ക്ക​റ്റ് സം​വി​ധാ​നം എ​ത്തു​ന്ന​ത്.

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment