ആറാട്ട് എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസിൽ ഒരു പക്ഷേ ആദ്യം എത്തുക സന്തോഷ് വർക്കിയുടെ മുഖമായിരിക്കും. ആറാട്ട് എന്ന മോഹൻ ലാൽ ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ സന്തോഷ് വർക്കി പിന്നീട് ട്രോളുകൾ വഴി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുമായിരുന്നു. ഇതിന് പിന്നാലെ പല ചിത്രങ്ങളുടെയും റിവ്യൂവിനായി തീയേറ്ററുകളിലെത്തുന്ന സന്തോഷ് വർക്കിയെ തിരഞ്ഞ് പിടിച്ച് ഓൺലൈൻ മാധ്യമങ്ങൾ റിവ്യൂ ചോദിക്കുമായിരുന്നു.
ഇതിനിടെ നടി നിത്യ മോനനെ പ്രണയിക്കുന്നുവെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും പറഞ്ഞ് ഇയാൾ എത്തിയിരുന്നു. ഇതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. എന്നാൽ ഈ സംഭവത്തിന് ശേഷം നിഖില വിമൽ, മഞ്ജു വാര്യർ എന്നീ നടിമാരെയും ഇഷ്ടമാണെന്നു പറഞ്ഞ് സന്തോഷെത്തി. എന്നാലിതാ സന്തോഷ് വർക്കിയുടെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
താൻ ഇത്രയും വൈറലായിട്ടും ഇത് വരെ ഗേൾ ഫ്രണ്ട് ആയിട്ടില്ല. തൊപ്പിക്ക് ഗേൾ ഫ്രണ്ടായി, ഷൈൻ ടോം ചാക്കോയ്ക്കുമായി. നമുക്ക് മാത്രം കിട്ടണില്ല എന്നാണ് സന്തോഷ് വീഡിയോയിൽ പറയുന്നത്. അല്പം ഇമേജ് കോൺഷ്യസ് ആയിരുന്നെങ്കിൽ നടന്നെനെ എന്നും സന്തോഷ് പറയുന്നുണ്ട്. എല്ലാം തുറന്ന് പറയുന്നതാണ് പ്രശ്നം. തൊപ്പിയൊക്കെ വളരെ റൊമാന്റിക് മൂഡിൽ പൊയ്ക്കോണ്ടിരിക്കുകയാണ്. വൈറലായിട്ട് ഫെബ്രുവരിയാകുമ്പോൾ രണ്ട് വർഷം ആകും. എന്നിട്ടും സുന്ദരിയായ ഒരു പെൺകുട്ടി പോലും തന്റെ അടുത്ത് വരുന്നില്ലന്നും ഇയാൾ വീഡിയോയിൽ പറയുന്നു.
കാര്യങ്ങളെല്ലാം തുറന്ന് പറയുന്നതാണ് പ്രശ്നം. നല്ല സമയം കുറച്ച് കഴിഞ്ഞാൽ തുടങ്ങും. നിത്യ മേനോന്റെ കാര്യം പറഞ്ഞ് ആറ് മാസം നടന്നു. ഒരു ഗുണവും ഉണ്ടായില്ല. സുന്ദരിയായ ഒരു പെൺകുട്ടി ഗേൾ ഫ്രണ്ടായി വന്നാൽ സന്തോഷവാനായെനെ . ആരെങ്കിലും ഉണ്ടേൽ തന്നെ സമീപിക്കണമെന്നും സന്തോഷ് വർക്കി വീഡിയോയിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്ക് രസകരമായ കമന്റുമായെത്തിയത് നിരവധിപേരാണ്.