ഇ​ങ്ങ​നെ​യും പ​ണി​യാം…​വൈ​ദ്യു​തി​ത്തൂ​ണും സം​ര​ക്ഷ​ണ ക​മ്പി​യും മാ​റ്റാ​തെ ന​ട​പ്പാ​ത നി​ർ​മാ​ണം; ആ​ല​പ്പു​ഴ​യി​ലെ വി​ക​സ​ന​കാ​ഴ്ച​ക​ളി​ങ്ങ​നെ…

ഹ​രി​പ്പാ​ട്: വൈ​ദ്യു​തി​ത്തൂ​ണും സം​ര​ക്ഷ​ണ ക​മ്പി​യും മാ​റ്റാ​തെ ന​ട​പ്പാ​ത നി​ർ​മാ​ണം. കാ​ർ​ത്തി​ക​പ്പ​ള്ളി ജം​ഗ്ഷ​നിലെ ​ര​ണ്ടു കോ​ടി രൂ​പ​യു​ടെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ന​ട​പ്പാ​ത നി​ർ​മാ​ണ​ത്തി​ലാ​ണ് അ​പാ​കത.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി വ​രു​മ്പോ​ഴേ​ക്കും തൂ​ണും മ​റ്റൊ​രു തൂ​ണി​ന്‍റെ സം​ര​ക്ഷ​ണ ക​മ്പി​യും ന​ട​പ്പാ​ത​യു​ടെ മ​ധ്യ​ത്തി​ലാ​യി. ജം​ഗ്ഷ​ന് കി​ഴ​ക്കു​വ​ശം കാ​ർ​ത്തി​ക​പ്പ​ള​ളി യു​പി സ്‌​കൂ​ളി​നോ​ടും ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​നോ​ടും ചേ​ർ​ന്നു​ള്ള ന​ട​പ്പാ​ത​യി​ലാ​ണ് തൂ​ണ് മാ​ർ​ഗ​ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​ത്.

ജ​ംഗ്ഷ​നി​ൽനി​ന്ന് തെ​ക്കോ​ട്ടു തി​രി​യു​ന്ന റോ​ഡി​നു സ​മീ​പ​മു​ള​ള വൈ​ദ്യു​തി​ത്തൂ​ണി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ഭൂ​മി​യി​ലേ​ക്ക് വ​ലി​ച്ചു​കെ​ട്ടി​യി​ട്ടു​ള്ള ക​മ്പി​യാ​ണ് ഇ​ത്തര​ത്തി​ൽ ത​ന്നെ​യു​ള്ള മ​റ്റൊ​രു ത​ട​സം.​

കാ​ൽന​ട​ക്കാ​ർ​ക്ക് ക​ഷ്ടി​ച്ചു തൂ​ണു​ള്ള ഭാ​ഗ​ത്തു​കൂ​ടി ക​ട​ന്നുപോ​കാ​മെ​ങ്കി​ലും ച​ക്ര​ക്ക​സേ​ര​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ചെ​റി​യ ഉ​ന്തു​വ​ണ്ടി​ക്കാ​ർ​ക്കും മ​റ്റും തൂ​ണും ക​മ്പി​യും ത​ട​സ​മാ​ണ്.

ഇ​തേ ന​ട​പ്പാ​ത​യി​ൽ ത​ന്നെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബോ​ർ​ഡി​ന്‍റെ തൂ​ണു​ക​ൾ അ​ല്പം കൂ​ടി ഭി​ത്തി​യു​ടെ അ​രി​കി​ലേ​ക്കു മാ​റ്റാ​ൻ ക​ഴി​യു​മാ​യി​രു​ന്നെ​ങ്കി​ലും അ​തും ചെ​യ്തി​ട്ടി​ല്ല.

Related posts

Leave a Comment