സഹീറാബാദ്(തെലങ്കാന): പെണ്ണുങ്ങൾ തമ്മിൽത്തല്ലുന്നതിന്റെ ദൃശ്യങ്ങൾ ഇടയ്ക്കിടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്.തെലങ്കാനയിലെ സഹീറാബാദിൽ ഒരു ബസിനുള്ളിൽ സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ തല്ല് നടത്തുന്നതിന്റെ വീഡിയോയാണ് ഇതിൽ ഒടുവിലത്തേത്. അടിപിടി പുരുഷന്മാരുടെ കുത്തകയൊന്നുമല്ലെന്ന് സ്ത്രീകൾ വീണ്ടും തെളിയിച്ചിരിക്കുകാണ്.
സഹീറാബാദിൽ നിന്ന് സംഗറെഡ്ഡിയിലേക്കുള്ള ബസിലാണ് തല്ല് നടന്നത്. സീറ്റിന് വേണ്ടിയുള്ള പിടിവലി വമ്പൻ ഫൈറ്റിൽ കലാശിക്കുകയായിരുന്നു. ചെറിയ അടിയൊന്നുമായിരുന്നില്ല. പരസ്പരം മുടിയിലും വസ്ത്രത്തിലും പിടിച്ച് വലിച്ചുള്ള അത്യുഗ്രൻ അടി.
രണ്ട് യുവതികൾ തമ്മിൽ തുടങ്ങിയ അടിയിൽ ബസിലുള്ള പുരുഷന്മാരടക്കമുള്ള മറ്റു യാത്രക്കാർ പങ്കാളികളാകുന്നതും വീഡിയോയിൽ കാണാം. കുട്ടികൾ പേടിച്ച് കരയുന്ന ഒച്ചയും കേൾക്കാം.
വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അധികൃതർ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു. സ്ത്രീകൾക്കു ബസിൽ സൗജന്യയാത്ര അനുവദിച്ച സംസ്ഥാനമാണ് തെലങ്കാന.