മ​രുമകളു​ടെ മു​ൻ ഭ​ർ​ത്താ​വി​ന്‍റെ അ​ടി​യേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു

അ​മ്പ​ല​പ്പു​ഴ : പു​ന്ന​പ്ര വാ​ട​യ്ക്ക​ലി​ൽ മരുമകളുടെ മു​ൻ ഭ​ർ​ത്താ​വി​ന്‍റെ അ​ടി​യേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു. പു​ന്ന​പ്ര വ​ട​ക്കു പ​ഞ്ചാ​യ​ത്ത് വെ​ളി​യി​ൽ പ്ര​സ​ന്ന (68) ആ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് മ​രി​ച്ച​ത്.

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കി​ട്ട് 4:30ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം.

മ​രു​മ​ക​ളു​ടെ മു​ൻ ഭ​ർ​ത്താ​വ് സു​ധി​യ​പ്പ​ൻ വീ​ട്ടി​ലെ​ത്തി ത​ന്‍റെ ഭാ​ര്യ​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി.

തു​ട​ർ​ന്ന് ഇ​യാ​ൾ പ്ര​സ​ന്ന​യെ​യും മ​ക​ൻ വി​നീ​ഷി​നേ​യും കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​മ്പി​വ​ടി കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

പ്ര​സ​ന്ന തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യിലാ​യി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സു​ധി​യ​പ്പ​നെ​തി​രെ കൊ​ല​പാ​ത​ക കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു.

Related posts

Leave a Comment