തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി. കമലേശ്വരം ആര്യങ്കുഴി സ്വദേശി സുജിത്താ(49)ണ് കൊല്ലപ്പെട്ടത്. സുജിത്തിന്റെ സുഹൃത്ത് ജയനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 10ന് കമലേശ്വരത്ത് ജയന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനൊടുവിൽ സുജിത്തിനെ ജയൻ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വീട്ടിൽ ബഹളം കേട്ട് പ്രപദേശവാസികൾ പൂന്തുറ പോലീസിൽ അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി ജയനെ കസ്റ്റഡിയിലെടുത്തു. സുജിത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.