കൊച്ചി: സംസ്ഥാനത്ത് വെളുത്തുള്ളിക്ക് തീ വില. കൊച്ചിയില്‍ ഒന്നാം തരം (ഹൈബ്രിഡ്) വെളുത്തുള്ളിക്ക് കിലോയ്ക്ക് 320 രൂപയാണ് വില. മുമ്പ് ഇതിന് കിലോ 120 രൂപയായിരുന്നു.
മധ്യപ്രദേശിലെ മൻസൂരിൽനിന്നാണ് ഹൈബ്രിഡ് വെളുത്തുള്ളി കേരളത്തിലേക്ക് എത്തുന്നത്. വരും ദിവസങ്ങളിലും വില വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. മൂന്നു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് വെളുത്തുള്ളി വില ഇത്രയും വര്‍ധിച്ചത്.
വില വര്‍ധിച്ചതോടെ വിപണിയില്‍ വെളുത്തുള്ളിക്ക് ക്ഷാമം നേരിട്ടു തുടങ്ങി. നാളെയും വില വര്‍ധിക്കുകയാണെങ്കില്‍ ലോഡ് എടുക്കില്ലെന്നാണ് പച്ചക്കറി വ്യാപാരികള്‍ പറയുന്നത്.
മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെ മാര്‍ക്കറ്റിലേക്ക് വെളുത്തുള്ളി എത്തുന്നത്. അവിടെ കൃഷി നാശവും കാലം തെറ്റിയുള്ള മഴയും കൃഷിയെ ബാധിച്ചു.
ഇതോടെ കേരളത്തിലേക്കുള്ള വെളുത്തുള്ളി വരവും കുറഞ്ഞിട്ടുണ്ട്. വെളുത്തുള്ളി വിലയില്‍ 60 ശതമാനത്തോളം വര്‍ധന ഉണ്ടായതായി എറണാകുളം വെജിറ്റബിള്‍ മാര്‍ക്കറ്റ് അസോസിയേഷന് സെക്രട്ടറി കെ.കെ. അഷ്റഫ് പറഞ്ഞു. എറണാകുളം മാർക്കറ്റിൽ ആഴ്ചയിൽ മൂന്ന് ദിവസം അഞ്ച് ടൺ വെളുത്തുള്ളി എത്തിയിരുന്നിടത്ത് ഇപ്പോൾ പകുതി മാത്രമെ എത്തുന്നുള്ളുവെന്നും അഷ്റഫ് വ്യക്തമാക്കി.
സീമ മോഹന്‍ലാല്‍