ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് വി​ചാ​ര​ണ അ​ന്തി​മഘ​ട്ട​ത്തി​ലേ​ക്ക്; അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗസ്ഥ​ന്‍ ബൈ​ജു പൗ​ലോ​സി​നെ വി​സ്ത​രിക്കും

കൊ​ച്ചി: യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ലെ വി​ചാ​ര​ണ അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക്. അ​വ​സാ​ന സാ​ക്ഷി​യാ​യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഡി​വൈ​എ​സ്പി ബൈ​ജു പൗ​ലോ​സി​നെ ഇ​ന്ന് വി​സ്ത​രി​ക്കും.

കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക വി​ചാ​ര​ണ കോ​ട​തി​യി​ല്‍ ഉ​ച്ച​യോ​ടെ​യാ​കും വി​സ്താ​രം ന​ട​ക്കു​ക. 2021 ല്‍ ​ബൈ​ജു പൗ​ലോ​സി​നെ വി​സ്ത​രി​ക്കാ​നി​രി​ക്കെ​യാ​ണ് കേ​സി​ലെ സാ​ക്ഷി​യാ​യ സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ ദി​ലീ​പി​നെ​തി​രെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്. പി​ന്നീ​ട് കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ 260 സാ​ക്ഷി​ക​ളെ ഇ​തി​ന​കം വി​സ്ത​രി​ച്ചു. ഇ​നി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ നെ ​മാ​ത്ര​മാ​ണ് വി​സ്ത​രി​ക്കാ​നു​ള്ള​ത്. കേ​സി​ലെ പ്ര​ധാ​ന തെ​ളി​വാ​യ ന​ടി​യു​ടെ ദ്യ​ശ്യ​ങ്ങ​ട​ങ്ങു​ന്ന മെ​മ്മ​റി കാ​ര്‍​ഡ് അ​ന​ധി​കൃ​ത​മാ​യി പ​രി​ശോ​ധി​ച്ച​ത് സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശ പ്ര​കാ​രം വി​ചാ​ര​ണ കോ​ട​തി അ​ന്വേ​ഷ​ണം ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

അ​ന്വേ​ഷ​ണ​ത്തി​ല്‍ എ​ന്തെ​ങ്കി​ലും കു​റ്റ​കൃ​ത്യം ക​ണ്ടെ​ത്തി​യാ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. അ​ന്വേ​ഷ​ണം ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ​യെ ബാ​ധി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ന​ടി​യു​ടെ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. തി​രു​വ​ന​ന്ത​പു​രം ഫോ​റ​ന്‍​സി​ക് ലാ​ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മെ​മ്മ​റി കാ​ര്‍​ഡി​ന്‍റെ ഹാ​ഷ് വ്യാ​ലു​വി​ല്‍ മാ​റ്റം ഉ​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നാ​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ ആ​വ​ശ്യം.

Related posts

Leave a Comment