ബോളീവുഡിലെ ജനപ്രിയ താരജോഡികളാണ് ദീപിക പദുക്കോണും രൺവർ സിംഗും. നീണ്ട ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ 2018-ലാണ് ഇരുവരും വിവാഹിതരായത്. രാം ലീല എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ദീപിക പദുക്കോണും രൺവീർ സിംഗും പ്രണയത്തിലാകുന്നത്.
ഇക്കഴിഞ്ഞ അഞ്ച് വർഷക്കാലമായി തങ്ങളുടെ സന്തോഷകരമായ ദാമ്പത്യം ആഘോഷിക്കുകയാണിവർ. എപ്പോഴാണ് ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥിയെ സ്വാഗതം ചെയ്യുന്നതെന്ന് പലരും ഇവരോട് ചോദിക്കാറുണ്ട്. ഇപ്പോൾ ആ ചോദ്യങ്ങൾക്ക് ഉത്തരവുമായെത്തിയിരിക്കുകയാണ് ദീപിക. താനും രൺവീറും തങ്ങളുടേതായ ഒരു കുടുംബം തുടങ്ങുന്നതിനായി കാത്തിരിക്കുകയാണെന്ന് ദീപിക പറഞ്ഞു.
വോഗിന് നൽകിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം തുറന്നുപറഞ്ഞത്. അമ്മയാകാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം ‘തീർച്ചയായും, രൺവീറും ഞാനും കുട്ടികളെ സ്നേഹിക്കുന്നു. ഞങ്ങൾ സ്വന്തം കുടുംബം തുടങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്’ എന്നാണ് ദീപിക പറഞ്ഞത്. തന്റെ മാതാപിതാക്കൾ തന്നെ വളർത്തിയത് പോലെ കുഞ്ഞിനെ വളർത്താൻ ആഗ്രഹിക്കുന്നുവെന്നും ദീപിക വ്യക്തമാക്കി.
കുട്ടിക്കാലം മുതലേ തന്നെ കണ്ടിട്ടുള്ള ആളുകൾ ഇപ്പോൾ കാണുമ്പോഴും എനിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് പറയാറുണ്ട്. വളർന്നുവന്ന രീതിയുടെ ഗുണമാണ് അത്. എന്റെ കുടുംബമാണ് അതിന് കാരണം. രൺവീറും ഞാനും ഞങ്ങളുടെ കുട്ടികളിലും അതേ മൂല്യങ്ങൾ വളർത്തിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു’ ദീപിക പറഞ്ഞു.