മു​ക്കു​പ​ണ്ടം ബാ​ങ്കി​ൽ പ​ണ​യം വ​ച്ച്  ത​ട്ടിയത് ല​ക്ഷ​ങ്ങ​ൾ; പ്ര​തി എ​റ​ണാ​കു​ള​ത്ത് പി​ടി​യി​ൽ

പ​ഴ​യ​ങ്ങാ​ടി: മു​ക്കു​പ​ണ്ടം ബാ​ങ്കി​ൽ പ​ണ​യം വ​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ കേ​സി​ലെ പ്ര​തി എ​റ​ണാ​കു​ള​ത്ത് പി​ടി​യി​ൽ. ച​ന്ത​പ്പു​ര സു​ഹ​റാ​സി​ലെ മു​ഹ​മ്മ​ദ് റി​ഫാ​സ് (37) നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

അ​ന്വ​ഷ​ണ ഉ​ദ്യേ​ഗ​സ്ഥ​നാ​യ സി​ഐ ഇ.​എ​ൻ.​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ​ഴ​യ​ങ്ങാ​ടി എ​സ്ഐ രൂ​പാ മ​ധു​സൂ​ദ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് എ​റ​ണാ​കു​ള​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഫെ​ഡ​റ​ൽ ബാ​ങ്ക് പ​ഴ​യ​ങ്ങാ​ടി ശാ​ഖ​യി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് 13,82,000 രൂ​പ ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് കേ​സ്.

ബാ​ങ്ക് സീ​നി​യ​ർ മാ​നേ​ജ​ർ വി. ​ഹ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. 2022ൽ ​ഒ​ക്ടോ​ബ​ർ 20 മു​ത​ൽ ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. എ​ട്ട് പ്രാ​വ​ശ്യ​മാ​ണ് പ​ണ​യം വ​ച്ച​ത്.

330.6(41.2പ​വ​ൻ) ഗ്രാം ​സ്വ​ർ​ണ​മാ​ണ് പ​ണ​യം വ​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി യി​ട്ടു​ണ്ട്. ആ​ദ്യം പ​ണ​യം വെ​ച്ച സ്വ​ർ​ണ​ത്തി​ന്‍റെ കാ​ലാ​വ​ധി ഏ​പ്രി​ൽ മാ​സ​മാ​യി​രു​ന്നു. കാ​ലാ​വ​ധി​യാ​യി​ട്ടും സ്വ​ർ​ണം തി​രി​ച്ചെ​ടു​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ബാ​ങ്ക് നോ​ട്ടീ​സ​യ​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണ​മൊ​ന്നു​മു​ണ്ടാ​യി​ല്ല.

തി​രി​ച്ചെ​ടു​ക്കാ​ത്ത സ്വ​ർ​ണം ലേ​ല​ത്തി​ൽ വി​ൽ​ക്കു​ക​യാ​ണ് ബാ​ങ്കു​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​ടു​ത്ത ന​ട​പ​ടി. ഇ​തി​ന് മു​ന്നോ​ടി​യാ​യി പ​ണ​യം വ​ച്ച ആ​ഭ​ര​ണം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സം​ശ​യം ഉ​യ​ർ​ന്ന​ത്.

തു​ട​ർ​ന്ന് ആ​ഭ​ര​ണം മു​റി​ച്ചെ​ടു​ത്ത് പ​രി​ശോ​ധി​ക്കാ​ൻ ബാ​ങ്കി​ന്‍റെ ഹെ​ഡ് ഓ​ഫീ​സി​ന്‍റെ അ​നു​മ​തി തേ​ടി. ക​ഴി​ഞ്ഞ ജൂ​ലൈ മാ​സ​മാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വ്യാ​ജ സ്വ​ർ​ണ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

മൂ​ന്ന് ഗ്രാം ​സ്വ​ർ​ണം പൂ​ശി​യ പൈ​പ്പ് ആ​ഭ​ര​ണ​മാ​യി​രു​ന്നു പ​ണ​യം വ​ച്ച​ത്.​ആ​ഭ​ര​ണം തി​രി​ച്ചെ​ടു​പ്പി​ച്ച് ബാ​ങ്കി​ന് ല​ഭി​ക്കാ​നു​ള്ള പ​ണം തി​രി​കെ​പ്പി​ടി​ക്കാ​ൻ ബാ​ങ്ക് അ​ധി​കൃ​ത​ർ ഇ​യാ​ളു​മാ​യി പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ച​ന്ത​പ്പു​ര സ്വ​ദേ​ശി​യാ​ണെ​ങ്കി​ലും മു​ഹ​മ്മ​ദ് റി​ഫാ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന കേ​ന്ദ്രം മ​ല​പ്പു​റ​മാ​ണ്. അ​വി​ടെ റി​യ​ൽ​എ​സ്റ്റേ​റ്റ്, വാ​ഹ​ന ഇ​ട​പാ​ട് തു​ട​ങ്ങി​യ ത​ട്ടി​പ്പു​ക​ളു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​വു​മാ​യി ഇ​യാ​ൾ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന സൂ​ച​ന പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

പ​യ്യ​ന്നൂ​ർ ഡി​വൈ​എ​സ്പി കെ.​ഇ. പ്രേ​മ​ച​ന്ദ്ര​ൻ, പ​ഴ​യ​ങ്ങാ​ടി സി​ഐ ടി.​എ​ൻ.​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഹ​മ്മ​ദ് റി​ഫാ​സി​നെ ക​ണ്ടെ​ത്താ​ൻ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് എ​റ​ണാ​കു​ള​ത്തെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ നി​ന്ന് പി​ടി​യി​ലാ​വു​ന്ന​ത്. പ്ര​തി​യെ പ​യ്യ​ന്നൂ​ർ കോ​ട​തി ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment