വൈക്കം: കൗണ്‍സിലിംഗിനായി എത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം മടിയത്തറ ഭാഗത്ത് മാധവത്തില്‍ ടി.എം. നന്ദനനെ (67)യാണു വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
വൈക്കത്ത് കൗണ്‍സലിംഗ് സ്ഥാപനം നടത്തിയിരുന്ന ഇയാള്‍ കൗണ്‍സലിംഗിനായി എത്തിയ വീട്ടമ്മയെ കൗണ്‍സലിംഗിന്റെ ഭാഗമാണെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയും ഇത് പുറത്തുപറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.